ഉപരോധത്തിന് മറുപടി; ട്വിറ്ററിനും ഫേസ്ബുക്കിനും റഷ്യയില്‍ വിലക്ക്
റഷ്യയില്‍ നേരിട്ടുള്ള ട്വിറ്റര്‍ ഉപയോഗത്തിന് വിലക്കുണ്ടെങ്കിലും വി.പി.എന്‍ സര്‍വീസുകള്‍ വഴി ഉപയോഗം തുടരാം
യുക്രൈനെതിരായ ആക്രമണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ടെക് ഭീമന്‍മാര്‍ക്ക് അതേ മാതൃകയില്‍ തിരിച്ചടി നല്‍കി റഷ്യ. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ ടുഡേ(ആര്‍.ടി) ടിവിയുടേത് അടക്കം യുട്യൂബ് ചാനലുകള്‍ക്ക് യുട്യൂബ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നിലെ റഷ്യന്‍ ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്ക് ഏര്‍പ്പെടുത്തി റഷ്യ തിരിച്ചടി നല്‍കിയത്. റഷ്യന്‍ ചാനലുകളുടെ മൊണറ്റൈസേഷന്‍ അടക്കം യുട്യൂബ് വിലക്കിയതിന് പിന്നാലെയാണ് റഷ്യ ടെക് ഭീമന്‍മാര്‍ക്ക് കടുത്ത മറുപടി നല്‍കിയത്.
We believe people should have free and open access to the Internet, which is particularly important during times of crisis. https://t.co/xnm4xtzpKd
— Twitter Public Policy (@Policy) February 26, 2022
റഷ്യയില്‍ നേരിട്ടുള്ള ട്വിറ്റര്‍ ഉപയോഗത്തിന് വിലക്കുണ്ടെങ്കിലും വി.പി.എന്‍ സര്‍വീസുകള്‍ വഴി ഉപയോഗം തുടരാം. റഷ്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ദ വേര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.വെള്ളിയാഴ്ച്ച രാത്രി മുതല്‍ ഫേസ്ബുക്കിന് റഷ്യയില്‍ വിലക്കുണ്ട്. റഷ്യന്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള നാല് മാധ്യമ സ്ഥാപനങ്ങളെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ഫേസ്ബുക്കിന് എതിരായ റഷ്യയുടെ പ്രതികാര നടപടി.
അതെസമയം റഷ്യയിലെ ട്വിറ്ററിന്‍റെ വിലക്കില്‍ ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചു. 'ജനങ്ങള്‍ക്ക് ഇന്‍റർനെറ്റിലേക്ക് സ്വതന്ത്രവും തുറന്നതുമായ പ്രവേശനം വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യേകിച്ചും ഇത് പ്രധാനമാണ്'; ട്വിറ്റര്‍ അറിയിച്ചു.
Russia blocks Twitter as Ukraine invasion escalates