ഇന്ത്യൻ സ്മാർട്‌ഫോൺ വിപണിയിൽ കുതിപ്പ് തുടർന്ന് സാംസങ്

മാർക്കറ്റ് ഷെയറിൻ്റെ 18 ശതമനവും സാംസങ്ങിൻ്റെ കൈകളിലാണ്

Update: 2023-10-21 14:03 GMT
Advertising

മുന്നാം പാദവാർഷികത്തിലും ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി പിടിച്ചടക്കി സാംസങ്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷഓമിയാണ് രണ്ടാം സ്ഥാനത്ത്. ബജറ്റ സൗഹൃദമായ 5ജി മോഡലുകൾ പുറത്തിറക്കിയതാണ് ഷഓമിയുടെ നേട്ടത്തിന് കൊഴുപ്പേകിയത്.

ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി വിവോ മൂന്നാം സ്ഥാനത്തും റിയൽമിയും ഓപ്പോയും യഥാക്രമം 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റ് എന്നിങ്ങനെ നാലും അഞ്ചു സ്ഥാനത്താണ്. ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദവാർഷികത്തിൽ ഇന്ത്യയിൽ 43 മില്ല്യൺ ഇറക്കുമതിയാണുണ്ടായിട്ടുള്ളത്. ഇത് വിപണി തിരിച്ചുപിടിക്കുന്നുവെന്ന സൂചന നൽകുന്നുണ്ടെങ്കിലും വർഷാവർഷം മൂന്ന് ശതമാനത്തോളം ഇടിവാണുണ്ടാകുന്നത്.

ഈ പാദവർഷത്തിൽ ഉപയോക്താക്കൾ പുതുതായി പുറത്തിറങ്ങുന്ന ഡിവൈസുകൾക്ക് കൂടുതൽ പണം ചെലവഴിക്കുന്നതാഴാണ മനസിലാക്കാൻ സാധിക്കുന്നത്. 5ജി മോഡലുകളിലെ എൻട്രി ലെവൽ സെഗ്മെന്റുകൾക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. അതേസമയം പ്രീമിയം മോഡലുകളിലും ആരോഗ്യകരമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോൺ 14, 13 മോഡലുകളും ഫെസ്റ്റിവൽ വിൽപ്പനയിൽ ആകർഷണീയമായ വിലയിൽ ലഭിച്ചതാണ് ഈ വളർച്ചക്ക് കാരണം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News