ക്ലബ്ബ് ഹൗസിന് സമാനം; പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സ്ആപ്പ്

33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്

Update: 2023-11-14 16:14 GMT
Advertising

അനുദിനം പുത്തൻ ഫീച്ചറുകളുമായി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചർ.

ഒരുകൂട്ടം ആളുകൾ അവരുടെ ആശയങ്ങൾ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവിൽ വാട്‌സ് ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. എന്നാൽ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അതിൽ പ്രധാനം അംഗങ്ങളുടെ എണ്ണമാണ്. അതിൽ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചർ എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്.



മറ്റൊരു മാറ്റം സാധാരണ കോൾ വരുന്നത് പോലെ ഫോൺ റിങ് ചെയ്യില്ല എന്നതാണ്. എന്നാൽ എല്ലാ അംഗങ്ങൾക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷൻ ലഭിക്കും. ക്ലബ്ബ് ഹൗസിൽ നിന്നുള്ള ഒരു മാറ്റം എല്ലാവർക്കും എല്ലായിടത്തും പോയി സംഭാഷണങ്ങൾ കേൾക്കാൻ കഴിയില്ല എന്നതാണ്. അതത് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമേ ഈ സംവാദങ്ങൾ കേൾക്കാൻ സാധിക്കു.




 


33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്. അല്ലാത്തവർ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും.

ചാറ്റിങ്ങിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കുകയും ചെയ്യും. വോയിസ് ചാറ്റിനിടെ വാട്‌സ് ആപ്പിൽ മറ്റുള്ളവർക്ക് സന്ദേശമയക്കാനും മറ്റും സാധിക്കും.



വോയ്സ് ചാറ്റിൽ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് ചാറ്റ് ഹെഡറിൽ നിന്നും കോൾ ടാബിൽ നിന്നും വോയ്സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകൾ കാണാനാകും. വോയ്സ് ചാറ്റ് ആരംഭിക്കുമ്പോൾ ചെറിയൊരു ബാനറായി വാട്സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങൾ കാണാം.

വോയിസ് ചാറ്റ് ആരംഭിക്കാൻ

. നിങ്ങൾക്ക് വോയ്സ് ചാറ്റ് ആരംഭിക്കേണ്ട ഗ്രൂപ്പ് ചാറ്റ് തുറക്കുക.

. സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക.

. വോയ്സ് ചാറ്റ് ആരംഭിക്കുക ടാപ്പ് ചെയ്യുക.

. വോയ്സ് ചാറ്റിൽ ചേരാൻ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു പുഷ് അറിയിപ്പ് ലഭിക്കും.

. സ്‌ക്രീനിന്റെ താഴെയുള്ള ബാനറിൽ ആരാണ് വോയ്സ് ചാറ്റിൽ ചേർന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

. ഒരു വോയ്സ് ചാറ്റ് ഉപേക്ഷിക്കാൻ, റെഡ് ക്രോസ് ബട്ടൺ ടാപ്പുചെയ്യുക.


പുതിയ വോയ്സ് ചാറ്റ് ഫീച്ചർ മൾട്ടിടാസ്‌കിംഗിനെ പിന്തുണയ്ക്കുന്നുവെന്നും ഒരേ സമയം കോൾ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്, അതായത് നിങ്ങൾക്കും മറ്റ് പങ്കാളികൾക്കും മാത്രമേ സംഭാഷണം കാണാനും കേൾക്കാനും കഴിയൂ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News