ലോകസമ്പന്നരിൽ ആറുപേർ ടെക് രംഗത്ത്‌നിന്ന്; 2022ൽ വൻ സമ്പാദ്യമുണ്ടാക്കിയ 20 ടെക് ശതകോടീശ്വരന്മാർ
28.7 ബില്യൺ ഡോളർ വരുമാനവുമായി ഇന്ത്യക്കാരനായ എച്ച്‌സിഎൽ ടെക്‌നോളജീസ് മേധാവി ശിവ് നടാർ പട്ടികയിൽ പത്താമതുണ്ട്
ടെക് സൂചികകൾ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും 2022ലും ഏറെ സമ്പാദ്യമുണ്ടാക്കിയത് സാങ്കേതിക രംഗത്ത് നിക്ഷേപം നടത്തിയവർ. ഇക്കാര്യം വ്യക്തമാക്കി 2022ൽ വൻ സമ്പാദ്യമുണ്ടാക്കിയ 20 ടെക് ശതകോടീശ്വരന്മാരുടെ പട്ടിക ഫോർബ്‌സ് മാഗസിൻ പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ വരുന്ന ആറുപേരും സാങ്കേതിക രംഗത്ത് നിക്ഷേപം നടത്തിയവരാണ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസ, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ എന്നിവരൊക്കെ ടെക് രംഗത്ത് നിന്നാണ് നേട്ടം കൊയ്തത്.
ഫോർബ്സ് മാഗസിന്റെ കണക്കുകൾ പ്രകാരം 2022ൽ 332 ശതകോടീശ്വരന്മാർ ടെക് വ്യവസായത്തിൽനിന്നാണ് തങ്ങളുടെ സമ്പാദ്യമുണ്ടാക്കിയത്. കഴിഞ്ഞ വർഷം 365 പേരായിരുന്നു ടെക് ലോകത്ത് നിന്ന് ലാഭം കൊയ്തത്. സാങ്കേതിക രംഗത്ത്‌നിന്നുള്ള ശതകോടീശ്വരന്മാരുടെ മൂല്യം 2.1 ട്രില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം 2.5 ട്രില്യൺ ഡോളറായിരുന്നു വരുമാനം. മൂല്യം കുറഞ്ഞെങ്കിലും ഇപ്പോഴും ലോകത്തിലെ മറ്റേതൊരു മേഖലയേക്കാളും സമ്പന്നരുടെ പട്ടികയുടെ മുകളിൽ സാങ്കേതിക രംഗത്തിന്റെ ആധിപത്യമുണ്ടൊണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തിലെ 20 ടെക് സമ്പന്നരുടെ പട്ടികയിൽ ഒമ്പത് പേരും ചൈനയിൽനിന്നുള്ളവരായിരുന്നു. ഇക്കുറി മൂന്നു പേർ മാത്രമാണ് പട്ടികയിലുള്ളത്. ബീജിങ് ആസ്ഥാനമായുള്ള കമ്പനികളുടെ മേലുണ്ടായ നിയന്ത്രണങ്ങളാണ് കമ്പനികളുടെ പ്രകടനത്തെ ബാധിച്ചത്.
ടെക് രംഗത്തെ 20 അതിസമ്പന്നർ
1. ജെഫ് ബെസോസ്
ആകെ സമ്പാദ്യം: 171 ബില്യൺ ഡോളർ
ധന ഉറവിടം: ആമസോൺ
രാജ്യം: യു.എസ്
2. ബിൽ ഗേറ്റ്‌സ്
ആകെ സമ്പാദ്യം: 129 ബില്യൺ ഡോളർ
ധന ഉറവിടം: മൈക്രോ സോഫ്റ്റ്
രാജ്യം:യു.എസ്
3. ലാറി പേജ്
ആകെ സമ്പാദ്യം: 111 ബില്യൺ ഡോളർ
ധന ഉറവിടം: ആൽഫബെറ്റ്
രാജ്യം: യു.എസ്
4. സെർജി ബ്രിൻ
ആകെ സമ്പാദ്യം: 107 ബില്യൺ ഡോളർ
ധന ഉറവിടം: ആൽഫബെറ്റ്
രാജ്യം: യു.എസ്
5. ലാറി എല്ലിസൺ
ആകെ സമ്പാദ്യം: 106 ബില്യൺ ഡോളർ
ധന ഉറവിടം: ഒറാകിൾ
രാജ്യം: യു.എസ്
6. സ്റ്റീവ് ബൽമർ
ആകെ സമ്പാദ്യം: 91 ബില്യൺ ഡോളർ
ധന ഉറവിടം: മൈക്രോ സോഫ്റ്റ്
രാജ്യം: യു.എസ്
7. മിഖായേൽ ഡെൽ
ആകെ സമ്പാദ്യം: 55.1 ബില്യൺ ഡോളർ
ധന ഉറവിടം: ഡെൽ ടെക്‌നോളജീസ്
രാജ്യം: യു.എസ്
8. മാകെൻസീ സ്‌കോട്ട്
ആകെ സമ്പാദ്യം: 43.6 ബില്യൺ ഡോളർ
ധന ഉറവിടം: ആമസോൺ
രാജ്യം: യു.എസ്
9. മാ ഹുതേങ്
ആകെ സമ്പാദ്യം: 37.2 ബില്യൺ ഡോളർ
ധന ഉറവിടം: ടെൻസെൻറ്
രാജ്യം: ചൈന
10. ശിവ് നടാർ
ആകെ സമ്പാദ്യം: 28.7 ബില്യൺ ഡോളർ
ധന ഉറവിടം: എച്ച്‌സിഎൽ ടെക്‌നോളജീസ്
രാജ്യം: ഇന്ത്യ
11. വില്യം ലീ ഡിങ്
ആകെ സമ്പാദ്യം: 25.2 ബില്യൺ
ധന ഉറവിടം:നെറ്റ് ഈസ്
രാജ്യം:ചൈന
12. ജാക് മാ
ആകെ സമ്പാദ്യം: 22.8 ബില്യൺ ഡോളർ
ധന ഉറവിടം:ആലിബാബ
രാജ്യം: ചൈന
13. എറിക് ഷിമിഡ്
ആകെ സമ്പാദ്യം: 22.1 ബില്യൺ ഡോളർ
ധന ഉറവിടം: ആൽഫബെറ്റ്
രാജ്യം: യു.എസ്
14. ജെൻസൻ ഹുവാങ്
ആകെ സമ്പാദ്യം: 20.6 ബില്യൺ ഡോളർ
ധന ഉറവിടം: എൻവിഡിയ
രാജ്യം: യു.എസ്
15. ലോറനെ പൊവെൽ ജോബ്‌സ് ആൻഡ് ഫാമിലി
ആകെ സമ്പാദ്യം: 16.4 ബില്യൺ ഡോളർ
ധന ഉറവിടം: ആപ്പിൾ, ഡിസ്‌നി
രാജ്യം: യു.എസ്
16. മൈക്ക് കാനോ ബ്രൂക്‌സ്
ആകെ സമ്പാദ്യം: 15.3 ബില്യൺ ഡോളർ
ധന ഉറവിടം: അറ്റ്‌ലാസ്സിയൻ
രാജ്യം: ആസ്‌ട്രേലിയ
17. പവെൽ ഡുറേവ്
ആകെ സമ്പാദ്യം:15.1 ബില്യൺ ഡോളർ
ധന ഉറവിടം : ടെലഗ്രാം
രാജ്യം: റഷ്യ
18. സ്‌കോട്ട് ഫാർഖുഹാർ
ആകെ സമ്പാദ്യം: 15.1 ബില്യൺ ഡോളർ
ധന ഉറവിടം: അറ്റ്‌ലാസ്സിയൻ
രാജ്യം: യു.എസ്
19. റോബർട്ട് പെരാ
ആകെ സമ്പാദ്യം: 14.6 ബില്യൺ ഡോളർ
ധന ഉറവിടം: ഉബിക്വിറ്റി നെറ്റ്‌വർക്ക്‌സ്
രാജ്യം: യു.എസ്
20. ഡേവിഡ് ഡഫീൽഡ്
ആകെ സമ്പാദ്യം: 12.9 ബില്യൺ ഡോളർ
ധന ഉറവിടം: വർക്‌ഡേ
രാജ്യം: യു.എസ്
Six of the world's richest men from tech industry; The 20 tech billionaires who made the biggest fortunes in 2022