'ഇങ്ങനെ പോയാൽ പറ്റില്ല'; ജീവനക്കാർക്ക് പിരിച്ചുവിടൽ സൂചന നൽകി ഗൂഗിൾ

2022-ന്റെ രണ്ടാം പാദം വരുമാനം, പ്രതീക്ഷിച്ചതിലും കുറവാണെന്ന് ഗൂഗിൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വാർത്ത വരുന്നത്.

Update: 2022-08-03 14:12 GMT
Editor : abs | By : Web Desk
Advertising

പല ജീവനക്കാരുടെയും പ്രകടനത്തിൽ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ സന്തുഷ്ടനല്ലെന്ന് റിപ്പോർട്ട്. എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ജീവനക്കാരോട് കാര്യക്ഷമമായി പ്രവർത്തിക്കാനും ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താനും നിർദേശം നൽകി. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്നും എന്നാൽ ഉൽപാദനക്ഷമത താഴോട്ട് പോയെന്നും പിച്ചൈ സൂചിപ്പിച്ചു.

സിഎൻബിസി-റിപ്പോർട്ട് പ്രകാരം ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമായ സംസ്‌കാരം സൃഷ്ടിക്കാൻ പിച്ചൈ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കണമെന്നും ഉൽപ്പന്ന മികവിലും ഉൽപ്പാദനക്ഷമതയും ഉയർത്താനുള്ള നിർദേശവും അദ്ദേഹം ജീവനക്കാർക്ക് നൽകി.

ആവശ്യകതയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പഠനം ഗൂഗിൾ നടത്തിയിട്ടുണ്ട്.  ഉടൻ തന്നെ കമ്പനി ചില ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022-ന്റെ രണ്ടാം പാദം വരുമാനം പ്രതീക്ഷിച്ചതിലും കുറവാണെന്ന ഗൂഗിൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വാർത്ത വരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ ഗൂഗിളിന് 13 ശതമാനം നഷ്ടമാണ് നേരിട്ടത്.

റിക്രൂട്ടിങ് നിർത്തിവയ്ക്കാനും ഗൂഗിൾ നീക്കം നടത്തുന്നുണ്ട്. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്ന ഭയത്താൽ നിരവധി വലിയ ടെക് കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയോ നിയമനം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടുണ്ട്.

2015ലാണ് സുന്ദർ പിച്ചൈ ഗൂഗിൾ സിഇഒ ആയി നിയമിതനാകുന്നത്. എറിക് ഷ്മിത്തിനും ലാറി പേജിനും ശേഷം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആകുന്ന മൂന്നാമത്തെയാളാണ് പിച്ചൈ. 2004ലാണ് സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ ചേരുന്നത്. പുതുതായി ഗൂഗിള്‍ തങ്ങളുടെ മെയില്‍ സര്‍വീസായ ജിമെയില്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. പിന്നീട് ഇനവേഷന്‍ ആന്‍റ് പ്രോഡക്ട് മാനേജ്മെന്‍റ് ജോലികളുടെ മേധാവിയായി ഇദ്ദേഹം. പിന്നീട് ഗൂഗിള്‍ ക്രോം ഒഎസ്, ഗൂഗിള്‍ ക്രോം പിന്നീട് ഗൂഗിള്‍ ഡ്രൈവ് എന്നിവയുടെ വികസനവും മേല്‍നോട്ടവും ഗൂഗിള്‍ നിര്‍വഹിച്ചത് പിച്ചൈയുടെ നേതൃത്വത്തിലായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News