ട്വിറ്ററിനോട് മുട്ടാൻ ടിക് ടോക്കും; ടെക്‌സ്റ്റ് ഒൺലി പോസ്റ്റ് ഫീച്ചറുമായി ടിക് ടോക്ക്
തിങ്കളാഴ്ചയാണ് ടിക് ടോക്ക് ഈ ഫീച്ചർ പ്രഖ്യാപിച്ചത്
Update: 2023-07-25 16:43 GMT
ട്വിറ്ററിന് സമാനമായ രീതിയിൽ ടെക്‌സ്റ്റ് ഒൺലി പോസ്റ്റുകൾ പങ്കുവെക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക്ക്.
തിങ്കളാഴ്ചയാണ് ഇക്കാര്യം കമ്പനി പ്രഖ്യാപിച്ചത്. ഇതിലൂടെ ടിക് ടോക്ക് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാനും ഹാഷ്ടാഗുകൾ ഉപയോഗിക്കാനും മറ്റുള്ള ഉപയോക്താക്കളെ ടാഗ് ചെയ്യാനും സാധിക്കും.
ടിക് ടോക്ക് പോസ്റ്റിൽ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലുള്ളപോലെ 1000 ക്യരക്ടറുകൾ വരെയാണ് ഉപയോഗിക്കാൻ സാധിക്കുക. ട്വിറ്ററിന് വെല്ലുവിളിയുയർത്തി മെറ്റ ത്രെഡ്‌സ് പുറത്തിറക്കിയതിന് പിന്നാലെയാണ് ടിക് ടോക്കിന്റെ ഈ നടപടി.