500 രൂപ വരെ പിൻനമ്പറില്ലാതെ ഇടപാട് നടത്താം; യു.പി.ഐ ലൈറ്റ് അറിയേണ്ടതെല്ലാം

യു.പി.ഐ ഇടപാടുകൾ സുഗമമാക്കാനും ചെറിയ തുകകൾ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ നിറയുന്നത് ഒഴിവാക്കാനും സഹായകമാകുന്ന സംവിധാനമാണ് യു.പി.ഐ ലൈറ്റ്

Update: 2023-08-12 11:32 GMT
Advertising

നമ്മളെല്ലാവരും അധികവും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവരാണ്, പലപ്പോഴും നമ്മൾ പണം കയ്യിൽ കരുതാറില്ല. വളരെ ചെറിയ തുകകൾ പോലും യു.പി.ഐ ആപ്പുകൾ വഴി ഇടപാട് നടത്തുന്നവരാണ് നമ്മളിൽ പലരും. ഇത്തരത്തിലുള്ള യു.പി.ഐ ഇടപാടുകൾ സുഗമമാക്കാനും ചെറിയ തുകകൾ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ നിറയുന്നത് ഒഴിവാക്കാനും സഹായകമാകുന്ന സംവിധാനമാണ് യു.പി.ഐ ലൈറ്റ്.

2000 രൂപ വരെ സൂക്ഷിക്കാവുന്ന യു.പി.ഐ ആപ്പിലെ പ്രത്യേകമായ വാലറ്റ് സംവിധാനമാണ് യു.പി.ഐ ലൈറ്റ്. ഇതിൽ നിന്ന് ഇപ്പോൾ പ്രതിദിനം 500 രൂപ വരെ പിൻ നമ്പർ ഇല്ലാതെ ഇടപാട് നടത്താൻ ആർ.ബി.ഐ ആഗീകാരം നൽകിയിരിക്കുകയാണ്. ഇതുവരെ ഈ സംവിധാനമുപയോഗിച്ച് 200 രൂപയുടെ ഇടപാടാണ് നടത്താൻ സാധിച്ചത്. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭാഗമായാണ് ഇടപാട് പരിധി ഉയർത്തിയതെന്ന് ആർ.ബി.ഐ അറിയിച്ചു.

യു.പി.ഐ ലൈറ്റ് എങ്ങനെ ഉപയോഗിക്കാം

ഗുഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ ഏതെങ്കിലും ഒരു യു.പി.ഐ ആപ്പിന്റെ ഹോം പേജിലെ യു.പി.ഐ ലൈറ്റ് ഓപ്ഷൻ തുറക്കുക. ഗുഗിൾ പേയിൽ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്തുമ യു.പി.ഐ ലൈറ്റ് തുറക്കാം. ഇതിൽ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് പ്രൊസീഡ് ക്ലിക്ക് ചെയ്യുക. എന്നിട്ട 2000 വരെയുള്ള ഓരു തുക യു.പി.ഐ വാലറ്റിലേക്ക് ചേർക്കാം. ലൈറ്റിലുടെയുള്ള ഇടപാടുകൾ യു.പി.ഐ ആപ്പിൽ അറിയാൻ സാധിക്കും

ഇന്റർ നെറ്റില്ലാതെ ഈ സേവനമുപയോഗിക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഫോണിലെ എൻ.എഫ്.സി (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സംവിധാനമുപയോഗിച്ചാണ് ഇത് സാധ്യമാവുക. പി.ഒ.എസ് മെഷീനിൽ ടാപ് ചെയ്‌തോ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തോ ഇത്തരത്തിൽ ഇടപാട് നടത്താനാകും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News