വിവോ വൈ76s ടി1 പതിപ്പ് അവതരിപ്പിച്ചു; ഡ്യുവൽ റിയർ ക്യാമറയിൽ കണ്ണുവെച്ച് ഉപയോക്താക്കൾ

44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,100mAh ബാറ്ററിയാണുള്ളത്

Update: 2022-11-22 16:16 GMT
Editor : banuisahak | By : Web Desk
Advertising

വിവോ വൈ76s (t1 പതിപ്പ്) ചൈനയിൽ അവതരിപ്പിച്ചു. 6.58-ഇഞ്ച് LCD വാട്ടർഡ്രോപ്പ് നോച്ച് ഫുൾ-എച്ച്ഡി+ (2408x1080 പിക്സൽസ്) ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സ്മാർട്ട് ഫോൺ ആരാധകർ കാത്തിരുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,100mAh ബാറ്ററിയാണുള്ളത്.

വിവോ വൈ76s കഴിഞ്ഞ വർഷം നവംബറിലാണ് അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 810 SoC, ഡ്യുവൽ റിയർ ക്യാമറകൾ, വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേ എന്നിവയായിരുന്നു പ്രധാന ഫീച്ചറുകൾ. 

ഏകദേശം 21,800 രൂപയാണ് വിവോ വൈ76s ടി1 പതിപ്പിന്റെ വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ വരുന്നത്. സ്റ്റാർ ഡയമണ്ട് വൈറ്റ്, ഗാലക്‌സി വൈറ്റ്, സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാകും. 

മീഡിയാ ടെക്ക് ഡിമെൻസിറ്റി 700 SoC ആണ് വിവോ വൈ76s വാഗ്‌ദാനം ചെയ്യുന്നത്. ഫൺടച്ച് ഒഎസ്‌ യുഐ ചേർത്തിട്ടുള്ള ആൻഡ്രോയിഡ് 12 OS-ലാണ് പ്രവർത്തനം. 8 ജിബി റാം + 256 ജിബി സ്റ്റോറേജാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത. 1,080 x 2,408 പിക്‌സൽ റെസല്യൂഷനോടുകൂടിയ IPS LCD ഫുൾ-എച്ച്‌ഡി+ സ്‌ക്രീനോടുകൂടിയ 6.58 ഇഞ്ച് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, 60Hz പുതുക്കൽ നിരക്ക്, 180Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയും t1 പതിപ്പ് വാഗ്ദാനം ചെയ്യുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News