മാറ്റങ്ങളുമായി വീണ്ടും വാട്‍സ്ആപ്പ്; ആ അഞ്ച് പുതിയ ഫീച്ചറുകള്‍ ഇവയാണ്

ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍, ഡിസപ്പിയറിങ് ചാറ്റ്, റീഡൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ തുടങ്ങി അഞ്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

Update: 2021-09-26 16:57 GMT
Editor : abs
Advertising

വാട്‌സ്ആപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍, ഡിസപ്പിയറിങ് ചാറ്റ്, റീഡൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ, ഹൈറെസല്യൂഷന്‍ ചിത്രങ്ങളും വീഡിയോകളും, ഫോട്ടോ സ്റ്റിക്കര്‍ എന്നീ ഫീച്ചറുകളാണ് വാട്‌സആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.

ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍- പ്രത്യേക കോണ്‍ടാക്ടിന് മാത്രമായി ലാസ്റ്റ് സീന്‍ മറച്ചു വയ്ക്കാന്‍ കഴിയുന്ന സംവിധാനം. ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒസ് ഫോണുകളിലും ലഭിക്കും.

ഡിസപ്പിയറിങ് ചാറ്റ്- വാട്‌സ്ആപ്പില്‍ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ ഫീച്ചറില്‍ നിശ്ചിത സമയത്തിനുള്ളില്‍ മെസ്സേജുകള്‍ അപ്രത്യക്ഷമാകും. അതായത് ചാറ്റിലെ മെസ്സേജുകള്‍ തനിയെ ഡിലീറ്റ് ആകും.

റീ ഡിസൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ പേജ്- ഗ്രൂപ്പുകള്‍ക്കായി വേഗത്തില്‍ ഐക്കണുകള്‍ നിര്‍മിക്കാവുന്ന ഗ്രൂപ്പ് ഐക്കണ്‍ എഡിറ്റര്‍ സവിശേഷതയോടപ്പം ഗ്രൂപ്പ് ഇന്‍ഫോ പേജ് പുനര്‍രൂപകല്‍പന ചെയ്യും. പുതിയ ഡിസൈന്‍ ചാറ്റില്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കായി വലിയ ബട്ടനുകള്‍ വരും.

ഹൈറെസലൂഷന്‍ ചിത്രങ്ങളും വീഡിയോകളും- നിലവില്‍ വാട്‌സ്ആപ്പ് ചിത്രങ്ങളും വീഡിയോകളും കംപ്രസ്സ് ചെയ്താണ് അയക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് ബെസ്റ്റ് ക്വാളിറ്റി, ഡാറ്റാ സേവര്‍, ഓട്ടോ എന്നിങ്ങനെ വിവിധ ഓപ്ഷനുകളില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് ചിത്രങ്ങളും വീഡിയോകളും അയക്കാം.

ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കാം- ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാം. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപമാണ് പുതിയ സ്റ്റിക്കര്‍ ഐക്കണും ഉണ്ടാവുക. ഫോട്ടോ അപ്ലോഡ് ചെയ്തതിനു ശേഷം പ്രസ്തുത ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാവും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Similar News