അബദ്ധത്തിൽ 'ഡിലീറ്റ് ഫോർ മീ' ക്ലിക്ക് ചെയ്‌തോ?, പരിഹാരവുമായി വാട്‌സ് ആപ്പ്

ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് എന്ന ഫീച്ചർ വാട്‌സ്ആപ്പ് വൈകാതെ അവതരിപ്പിക്കും

Update: 2022-12-20 15:15 GMT
Editor : abs | By : Web Desk
Advertising

സന്ദേശങ്ങളും ചിത്രങ്ങളും അബദ്ധത്തിൽ അയച്ചുപോയാൽ വാട്‌സ്ആപ്പിൽ അത് തിരിച്ചെടുക്കാൻ ഓപ്ഷനൊന്നും ആദ്യം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് ഡിലീറ്റ് ഫോർ എവരിവൺ അവതരിപ്പിച്ചത്. അതോടെ കൈവിട്ട് പോയ സന്ദേശങ്ങൾ എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഡിലീറ്റ് ഫോർ എവരിവണിന് പകരം ഡിലീറ്റ് ഫോർ മീ എന്ന് ക്ലിക്ക് ചെയ്തവർ പെട്ടതു തന്നെയായിരുന്നു. ഇപ്പോഴിതാ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. പുതിയ ഫീച്ചറിലൂടെ ഡിലീറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാൻ സാധിക്കും.

'അൺഡു' (Undo) ബട്ടനാണ് ഇതിനായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇതിലൂടെ ഡിലീറ്റ് ഫോർ മീ നൽകിയതിന് അഞ്ചു സെക്കൻരിനുള്ളിൽ അൺഡു നൽകിയാൽ അയച്ച മെസേജ് തിരിച്ചെടുത്ത് ഡിലീറ്റ് ഫോർ എവരിവൺ നൽകാം. ട്വിറ്ററിലൂടെയാണ് ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ വാട്‌സ് ആപ്പ് പ്രഖ്യാപിച്ചത്. ആൻഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചർ ലഭ്യമാവും.

അതേസമയം, ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് എന്ന ഫീച്ചർ വാട്‌സ്ആപ്പ് വൈകാതെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന പതിയ റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ അയയ്ക്കാൻ

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News