പുതിയ അലർട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്
ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോർവേർഡ് ചെയ്യുമ്പോഴാണ് ഈ ഫീച്ചർ തെളിഞ്ഞ് വരിക
ന്യൂഡൽഹി: ഉപയോക്താവിന് കൂടുതൽ നിയന്ത്രണം ലഭിക്കുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. നിലവിൽ 'ഫോർവേർഡ് മീഡിയ വിത്ത് ക്യാപ്ഷൻ' എന്ന പേരിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. അലർട്ട് ഫീച്ചർ എന്ന പേരിൽ ഈ സേവനം വ്യാപകമാക്കാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.
ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോർവേർഡ് ചെയ്യുമ്പോഴാണ് ഈ ഫീച്ചർ തെളിഞ്ഞ് വരിക. ഇമേജ്, വീഡിയോ, ഡോക്യുമെന്റ് തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോർവേർഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിനെ അറിയിക്കുന്നതാണ് ഈ ഫീച്ചർ.
ഫോർവേർഡ് ചെയ്യുന്നതിന് മുൻപ് മീഡിയയിൽ നിന്ന് ക്യാപ്ഷൻ നീക്കം ചെയ്യാനും ഈ ഫീച്ചർ വഴി ഉപയോക്താവിന് സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെ, അയക്കുന്ന സന്ദേശങ്ങളിൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണം ലഭിക്കും. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.