വാട്ട്‌സ്ആപ്പിലും റീൽസ് എത്തുന്നു;ഉടൻ വരാനിരിക്കുന്ന മാറ്റങ്ങൾ ഇവയാണ്

റീൽസ് മുതൽ മെസേജ് റിയാക്ഷൻ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്സും വാട്ട്സ്ആപ്പിൽ ഉടൻ എത്താൻ പോകുകയാണ്

Update: 2022-04-21 04:25 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ ജനങ്ങൾ കൂടുതൽ ഏറ്റെടുത്ത ആപ്പാണ് വാട്ട്സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകൾ ആകർഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേർക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അതിനാൽ വാട്ട്സ്ആപ്പ് അപ്ഡേറ്റുകൾക്കും പുതിയ ഫീച്ചേഴ്സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. പുറത്തുവരുന്ന പുതിയ സൂചനകൾ പ്രകാരം തകർപ്പൻ ഫീച്ചേഴ്സാണ് ആപ്പിൽ ഉടൻ വരാനിരിക്കുന്നത്. റീൽസ് മുതൽ മെസേജ് റിയാക്ഷൻ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്സും വാട്ട്സ്ആപ്പിൽ ഉടൻ എത്താൻ പോകുകയാണ്.

  1. ഫേസ്ബുക്ക് കമന്റുകൾക്കും പോസ്റ്റുകൾക്കും സമാനമായി വാട്ട്സ്ആപ്പ് മെസേജുകൾക്കും റിയാക്ഷൻ നൽകാൻ പുതിയ അപ്ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആൻഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്സ്റ്റ് മെസേജുകൾക്ക് റിയാക്ഷനായി നൽകാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്
  2. മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങൾ വാട്സ്ആപ്പ് പുതിയ അപ്ഡേറ്റിലുണ്ടാകുമെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട്. ഇതിന്റെ ഫലമായി ഇൻസ്റ്റഗ്രാം റീൽസുകൾ നേരിട്ട് വാട്ട്സ്ആപ്പിലൂടെ ആസ്വദിക്കാൻ സാധിക്കും. റീൽസുകൾ ഇഷ്ടപ്പെടുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ വലിയ കൗതുകമായിരിക്കും.
  3. ഓരോ വാട്ട്സ്ആപ്പ് ഗ്രൂപ്പിനും സവിശേഷമായ ഓരോ സ്വഭാവമുണ്ടാകും. ആ ഗ്രൂപ്പിന്റെ നിയമങ്ങൾക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകൾ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന പുത്തൻ ഫീച്ചർ പുതിയ അപ്ഡേറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
  4. വാട്ട്സ്ആപ്പിലെ നമ്മുടെ ലാസ്റ്റ് സീൻ കോൺടാക്റ്റിലെ ആരും കാണാതെ ഒളിപ്പിക്കാനുള്ള സംവിധാനം മുൻപ് തന്നെ വാട്ട്സ്ആപ്പിലുണ്ട്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കോൺടാക്ട് ലിസ്റ്റിലെ ആർക്കൊക്കെ നമ്മുടെ വാട്സ്ആപ്പ് ലാസ്റ്റ് സീൻ കാണാനാകുമെന്ന് നമ്മുക്ക് തീരുമാനിക്കാനാകുമെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട്.
Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News