വിൻഡോസിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

നേരത്തെ വാട്സ് ആപ്പ് മൊബൈൽ വേർഷനിൽ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്,വിൻഡോസ് വേർഷനിൽ ഡാർക്ക് തീം വന്നിരുന്നില്ല

Update: 2022-02-09 14:04 GMT
Editor : Dibin Gopan | By : Web Desk
Advertising

വാട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്കായാണ് പുതിയ അപ്ഡേറ്റ്. വിൻഡോസിൽ വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി ഡാർക്ക് തീം ലഭിക്കും. വാട്സ് ആപ്പ് സെറ്റിംഗ്സിൽ ജനറൽ ക്യാറ്റഗറിയിൽ തീം മാറ്റാവുന്നതാണ്. മറ്റൊരു തീം ഉപയോഗിക്കണമെങ്കിൽ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാർട്ട് ചെയ്യേണ്ടി വരും.

നേരത്തെ വാട്സ് ആപ്പ് മൊബൈൽ വേർഷനിൽ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്,വിൻഡോസ് വേർഷനിൽ ഡാർക്ക് തീം വന്നിരുന്നില്ല.ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് പുതിയ മാറ്റം.

ഐഒഎസ് ഉപഭോക്താക്കൾക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.ക്യാമറ യുഐയിലാണ് ഇത്തവണ മാറ്റം വരുത്തിയിരിക്കുന്നത്.ക്യാമറ ഐക്കണിൽ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News