മാക് ഉപയോക്താക്കൾക്ക് പുതിയ ആപ്പുമായി വാട്‌സ്ആപ്പ്
നിലവിൽ Whatsapp.com ൽ നിന്നാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക
മാക് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് പുതിയ അപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഇതിൽ എട്ട് പേർക്ക് വരെ പങ്കെടുക്കാൻ സാധിക്കുന്ന വീഡിയോ കോളും 32 പേർക്ക് വരെ പങ്കെടുക്കാൻ സാധിക്കുന്ന ഓഡിയോ കോളും ലഭ്യമാകും. ഈ വർഷം ആദ്യത്തിൽ വിൻഡോസ് ഡെസ്‌ക്ക്‌ടോപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ വാട്‌സ്ആപ്പ് ലഭ്യമാക്കിയിരുന്നു.
മാക് ഉപയോക്താക്കൾക്ക് പരിചിതമായ രീതിയിലാണ് ആപ്പ് റീ ഡിസൈൻ ചെയ്തത്. വലിയ സ്‌ക്രീനിൽ വളരെ വേഗത്തിൽ ഉപയോഗിക്കാനാകുന്ന രീതിയിലാണ് പുതിയ ഡിസൈൻ ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ ഫയലുകൾ വളരെ എളുപ്പത്തിൽ ഡ്രാഗ് & ഡ്രോപ്പ് ചെയ്ത് ചാറ്റിലൂടെ പങ്കുവെക്കാൻ സാധിക്കും. അതുപോലെ കൂടുതൽ ചാറ്റ് ഹിസ്റ്ററി കാണാനും സാധിക്കും.
നിലവിൽ Whatsapp.com ൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വൈകാതെ തന്നെ ഇത് ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഉപയോക്താക്കൾക്ക് പേര് നൽകാതെ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വാട്‌സ് ആപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. ആറ് പേരടങ്ങുന്ന ഗ്രൂപ്പാണ് ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യാൻ സാധിക്കുക. ഇവരുടെ പേരിലായിരിക്കും ഗ്രൂപ്പ് അറിയപ്പെടുക.