ഒളിഞ്ഞിരുന്ന് ആരും ഇനി പിന്തുടരേണ്ട, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ദിവസങ്ങൾക്ക് മുൻപാണ് ഈ സ്വകാര്യതാ ഫീച്ചർ വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയത്

Update: 2021-12-13 14:00 GMT
Editor : Dibin Gopan | By : Web Desk
Advertising

പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ച വാട്‌സാപ്. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്‌സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്‌സ്ആപ്പിലെ ഈ ഫീച്ചർ.

ദിവസങ്ങൾക്ക് മുൻപാണ് ഈ സ്വകാര്യതാ ഫീച്ചർ വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയത്. പുതിയ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരിൽ നിന്നും മറയ്ക്കാനുള്ള ഓപ്ഷൻ നേരത്തെ തന്നെ വാട്‌സാപ് നൽകുന്നു. എന്നാൽ, ഒരാളുടെ വാട്‌സാപ് പ്രവർത്തനങ്ങളെ പുറത്തിരുന്ന് രഹസ്യമായി നിരീക്ഷിക്കാൻ കഴിയുന്ന ചില ആപ്പുകളും ലഭ്യമാണ്.

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളെ പരിചയപ്പെടുത്തുന്ന വാബീറ്റാഇൻഫോയാണ് ഈ വിവരവും പുറത്തുവിട്ടത്. ബിസിനസ് അക്കൗണ്ടുകൾ ഉൾപ്പെടെ എല്ലാ വാട്‌സാപ് ഉപയോക്താക്കൾക്കും പുതിയ സ്വകാര്യതാ ഫീച്ചറുകൾ ഇപ്പോൾ ഫലപ്രദമാണ് എന്നാണ് റിപ്പോർട്ട്.

ഒരു ഉപയോക്താവിന്റെ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാകുമെന്നോ കാണാനാകുന്നില്ലെന്നോ എന്നത് തീരുമാനിക്കുന്ന ഈ പുതിയ സ്വകാര്യതാ ക്രമീകരണങ്ങൾ സ്വയമേവ പ്രവർത്തിക്കുന്നതാണ്. വാട്‌സ്ആപ്പിന്റെ ബാക്ക്എൻഡ് വഴിയാണ് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ ഫീച്ചർ ആക്ടീവേറ്റ് ചെയ്യാൻ ഉപയോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് ഇതിനർഥം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News