ഇനി 1000 സബ്സ്ക്രൈബേഴ്സും 4000 വാച്ച് അവേർസും വേണ്ട; പുതിയ മാറ്റങ്ങളുമായി യുട്യൂബ്
ഇപ്പോൾ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ മാറ്റങ്ങൾ വൈകാതെ ഇന്ത്യയിലും പ്രാവർത്തികമാവും
യുട്യൂബിൽ നിന്ന് വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. വീഡിയോകളിൽ നിന്ന് വരുമാനം നേടാനുള്ള മാനദണ്ഡങ്ങളിൽ യുട്യൂബ് അടിമുടി മാറ്റങ്ങൾ വരുത്തി. നിലവിൽ 1000 സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തുനുള്ളിൽ 4000 വാച്ച് അവേർസ് അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് മോണിറ്റൈസേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ.
എന്നാൽ ഇനിമുതൽ 500 സബ്സ്ക്രൈബ്ഴ്സ്, 90 ദിവസത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് അപ് ലോഡുകൾ, ഒരു വർഷത്തിനുള്ളിൽ 3000 വാച്ച് അവറുകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർട്സ് വ്യൂ എന്നിവ മതി.
ഇപ്പോൾ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ മാറ്റങ്ങൾ വൈകാതെ ഇന്ത്യയിലും പ്രാവർത്തികമാവും. സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളും ചാനൽ അംഗത്വം പോലുള്ള സബ്സ്ക്രിപ്ഷൻ ടൂളുകളും ഇനി എളുപ്പത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.