വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ പുതിയ സംവിധാനമൊരുക്കി ഫേസ്ബുക്ക്
ആധികാരികത ഇല്ലാത്ത വാര്‍ത്തകള്‍ക്ക് ഡിസ്പ്യൂട്ടട് എന്ന ഫ്ലാഗ്ഡ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ് പുതിയ സംവിധാനം. ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തെ സ്വാധീനിച്ചെന്ന.......
ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ സുരക്ഷ സംവിധാനം അവതരിപ്പിച്ചു. ആധികാരികത ഇല്ലാത്ത വാര്‍ത്തകള്‍ക്ക് ഡിസ്പ്യൂട്ടട് എന്ന ഫ്ലാഗ്ഡ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ് പുതിയ സംവിധാനം. ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി
പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളുടെ ആധികാരികത വസ്തുത അവലോകന വെബ്സൈറ്റുകള്‍ വഴിയും എ ബി സി ന്യൂസ് , അസോസിയേറ്റഡ് പ്രസ്സ് എന്നിവയുമായി സഹകരിച്ചും ഫേസ്ബുക്ക് അധികൃതര്‍ ഉറപ്പ് വരുത്തും. വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമായാല്‍ ബന്ധപ്പെട്ട പോസ്റ്റിന് താഴെ ഡിസ്പ്യൂട്ടഡ് എന്ന ഫ്ലാഗ്ഡ് നോട്ടിഫിക്കേഷന്‍ വരും. ഇതിനോടനുബന്ധിച്ച് നല്‍കുന്ന ലിങ്കില്‍ നിന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെന്നും വ്യക്തമാകും. ഈ വിധം ഫ്ലാഗ്ഡ് നോട്ടിഫിക്കേഷനുള്ള വാര്‍ത്തകളെ പ്രമോട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവരെ ഫേസ്ബുക്ക് അനുവദിക്കില്ല. നിലവില്‍ 180 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവര്‍ പങ്കുവെക്കുന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ഫേസ്ബുക്ക് നേരിടേണ്ടിവന്ന വിമര്‍ശങ്ങള്‍ക്കും ഇതോടെ പരിഹാരമാകും.
ആഴ്ചകള്‍ക്ക് മുന്പാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്തുണക്കുന്നതായും ഹിലരി ക്ലിന്റണ്‍ മരിച്ചതായുമുള്ള വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്ക് വഴി പ്രചരിച്ചിരുന്നു.