ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍; മുന്നില്‍ ദക്ഷിണ കൊറിയ
സ്റ്റേറ്റ് ഒഫ് ദ ഇന്റര്‍നെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം 114 ആണ്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയുമായി ഒന്നാംസ്ഥാനത്തിന് മത്സരിച്ചുകൊണ്ടിരിക്കയാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
സ്റ്റേറ്റ് ഒഫ് ദ ഇന്റര്‍നെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം 114 ആണ്. ശരാശരി ഇന്റര്‍നെറ്റ് വേഗതയാകട്ടെ 2.8 Mbps ഉം. ടെലികമ്മ്യൂണിക്കേഷന്‍ വിപ്ലവത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെങ്കിലും, മൊബൈല്‍ ഫോണ്‍വഴി ഇന്റര്‍നെറ്റ് ഉപയോഗം രാജ്യത്ത് വളരെ കൂടുതലാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ നമ്മളിനിയും പുരോഗമിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ലോകത്തെ വികസിതരാജ്യങ്ങളുടെ മാനദണ്ഡങ്ങളില്‍ ഒന്നുപോലും ഇപ്പോള്‍ ഇന്റര്‍നെറ്റ് വേഗതയാണ്..
26.7 Mbps ആയി ദക്ഷിണ കൊറിയയാണ് ഇന്റര്‍നെറ്റ് വേഗതയില്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. ചൈന 89ാം സ്ഥാനത്താണ്. മറ്റൊരു അയല്‍രാജ്യമായ ശ്രീലങ്കയുടെ സ്ഥാനം 78.
ഇന്ന് എന്തും ഇന്‍ര്‍നെറ്റുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്... ഡൌണ്‍ലോഡ് ആയാലും അപ്‍ലോഡ് ആയാലും ഇന്റര്‍നെറ്റിന് വേഗതയില്ലെങ്കില്‍ അത് ഉപഭോക്താക്കളുടെ ക്ഷമയെ പരീക്ഷിക്കലാകും.