ഹോട്ടലുകളില്‍ ഇനി എന്തു പണിയുമെടുക്കാന്‍ റോബോട്ടുകള്‍...
റസ്റ്റോറന്റില്‍ ജോലിക്കായി ആളെ കിട്ടാതായപ്പോഴാണ് ചൈനയിലെ റസ്റ്റോറന്റ് ഉടമക്ക് ഈ ബുദ്ധി തോന്നിയത്.
ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ആളില്ലെങ്കില്‍ ഇനി പരിഭ്രമിക്കേണ്ട. അതിനും റോബോട്ടുകള്‍ ഉണ്ടാകും. രംഗം, ചൈനയില്‍ നിന്നാണെന്നു മാത്രം. റസ്റ്റോറന്റില്‍ ജോലിക്കായി ആളെ കിട്ടാതായപ്പോഴാണ് ചൈനയിലെ റസ്റ്റോറന്റ് ഉടമക്ക് ഈ ബുദ്ധി തോന്നിയത്. അങ്ങനെയാണ് റോബോട്ട് വെയ്റ്റേഴ്സിനെ രംഗത്തിറക്കിയതും.
ഒരു തടസവുമില്ലാതെ ആവശ്യക്കാരന്റെ അടുത്ത് പറഞ്ഞ സാധനങ്ങള്‍ കൃത്യമായി എത്തിക്കും. എന്തായാലും റസ്റ്റോറന്റുകാരന്റെ ബുദ്ധി വെറുതെയായില്ല. റോബോട്ടുകളുടെ സേവനം തേടി നിരവധിപേരാണ് റസ്റ്റോറന്റില്‍ എത്തുന്നത്. റോബോട്ടുകളുടെ വരവ് ബിസിനസ് നടത്തിപ്പിന് വളരെ എളുപ്പമായെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. കുറഞ്ഞ ഇലക്ട്രിസ്റ്റി ബില്‍ മാത്രമേ വേണ്ടിവരുന്നുള്ളുവെന്നും ഇദ്ദേഹം പറയുന്നു.