ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കത്തിക്കരിഞ്ഞത് ഫേസ്‍ബുക്കിന്റെ സ്വപ്നം

Update: 2018-01-05 16:38 GMT
ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കത്തിക്കരിഞ്ഞത് ഫേസ്‍ബുക്കിന്റെ സ്വപ്നം
Advertising

ഫ്ലോറിഡയിൽ സ്‍പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ്, വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചപ്പോള്‍ കത്തിക്കരിഞ്ഞത് ഫേസ്‍ബുക്കിന്റെ സ്വപ്ന പദ്ധതി കൂടിയാണ്.

Full View

ഫ്ലോറിഡയിൽ സ്‍പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ്, വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചപ്പോള്‍ കത്തിക്കരിഞ്ഞത് ഫേസ്‍ബുക്കിന്റെ സ്വപ്ന പദ്ധതി കൂടിയാണ്. വികസ്വര രാജ്യങ്ങളിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ഫേസ്‍ബുക്കിന്റെ സ്വപ്‍ന പദ്ധതിക്കായുള്ള കൃത്രിമ ഉപഗ്രഹം വഹിച്ചിരുന്ന റോക്കറ്റാണ് ഞൊടിയിടകൊണ്ട് പൊട്ടിത്തെറിച്ചത്. ഉപഗ്രഹ വിക്ഷേപണത്തിനു മുന്നോടിയായി ഫ്ലോറിഡയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വ്യാഴാഴ്ച നടത്തിയ പരീക്ഷണത്തിനിടെ ആയിരുന്നു സ്‍ഫോടനം.

വിവാദമായ 'ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്' എന്ന എന്ന ഫേസ്‍ഫുക്ക് പദ്ധതിയുടെ ഭാഗമായിരുന്നു വിക്ഷേപണത്തിന് തയ്യാറാക്കിയിരുന്ന കൃത്രിമ ഉപഗ്രഹം അമോസ്6. ഫേസ്‍ബുക്കിന്റേയും ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷന്റേയും സംയുക്ത ഉടമസ്ഥതയിലുള്ള അമോസ്-6 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുള്ളതായിരുന്നു റോക്കറ്റ്. ഇസ്രയേലി കമ്പനിയായ സ്‌പേസ്‌കോമായിരുന്നു ഉപഗ്രഹം നിര്‍മിച്ചത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ളതായിരുന്നു ഈ ഉപഗ്രഹം. റോക്കറ്റ് തകര്‍ന്ന വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ നിരാശ ഫേസ്‍ബുക്കിലൂടെ ലോകത്തെ അറിയിച്ചിരുന്നു. അപകടത്തില്‍ ദുഖമുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്‍ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News