നിരക്കുകള്‍ വെട്ടിക്കുറച്ച് ജിയോയുടെ പുതുവര്‍ഷ സമ്മാനം; വിവിധ പ്ലാനുകള്‍ക്ക് 50 രൂപയോളം കുറവ്
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഈ പുതുവര്‍ഷത്തിലും ആകര്‍ഷകമായ നിരക്ക് കുറവിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഈ പുതുവര്‍ഷത്തിലും ആകര്‍ഷകമായ നിരക്ക് കുറവിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. നിലവിലെ ചില പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കുറച്ചാണ് പുതിയ പ്രഖ്യാപനം. ദിവസം ഒരു ജിബി ഡാറ്റ വീതം നല്‍കുന്ന പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കുറവാണുള്ളത്. ഇതേസമയം, 1.5 ജിബി ഡാറ്റ പ്രതിദിനം നല്‍കുന്ന പ്ലാനില്‍ നിരക്ക് കുറയ്ക്കാതെ കൂടുതല്‍ ഡാറ്റ നല്‍കുന്ന ഓഫറാണ് പുതുമ. ജനുവരി 9 മുതല്‍ ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ജിയോയുടെ പദ്ധതി.
നിലവില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാനാണ് 199 രൂപയുടേത്. ഇതിന് പുതിയ ഓഫര്‍ പ്രകാരം 149 രൂപ നല്‍കിയാല്‍ മതിയാകും. 28 ദിവസമാണ് പ്ലാനിന്‍റെ കാലാവധി. 28 ജിബി ഡാറ്റ ഈ ഓഫറില്‍ ലഭിക്കും. നിലവില്‍ 399 രൂപയുടെ 70 ദിവസത്തെ കാലാവധിയില്‍ 70 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറിന് പുതുക്കിയ നിരക്ക് 349 രൂപയാണ്. പ്രതിദിനം ഒരു ജിബി വീതം 84 ദിവസത്തെ കാലാവധിയുള്ള ഓഫറിന് 459 രൂപക്ക് പകരം 399 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ മതി. 499 രൂപയുടെ 91 ദിവസത്തെ കാലാവധിയിലുള്ള ഓഫറിന് 449 രൂപയാണ് പുതുക്കിയ നിരക്ക്. ഇതേസമയം, പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളില്‍ 198 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 28 ജിബി എന്നതിന് പകരം 42 ജിബി ഡാറ്റ ലഭിക്കും. 398 രൂപയുടെ ഓഫറില്‍ 70 ജിബിക്ക് പരം 105 ജിബി ഡാറ്റ 70 ദിവസത്തേക്ക് ലഭിക്കും.