ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പ് നൂഗാ പുറത്തിറങ്ങി
എല്‍ജി പുറത്തിറക്കാനിരിക്കുന്ന ഒരു മോഡലില്‍ നൂഗയാവും ഉപയോഗിക്കുകയെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നാല്‍ മറ്റു ബ്രാന്‍ഡുകളിലുള്ള ഫോണുകളില്‍ നൂഗ എത്താന്‍ നിര്‍മാതാക്കളുടെ പരിശോധനകള്‍ കൂടി കഴിയേണ്ടതുണ്ട്.
ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പ് നൂഗാ പുറത്തിറങ്ങി. എന്നാല്‍ പതിവ് പോലെ എല്ലാ ഫോണുകളും ഉടന്‍ നൂഗയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാവില്ല. ഗൂഗിള്‍ നെക്സസ് പുറത്തിറക്കിയ ഫോണുകളിലാണ് ആദ്യഘട്ടത്തില്‍ നൂഗ ലഭ്യമാവുക.
എല്‍ജി പുറത്തിറക്കാനിരിക്കുന്ന ഒരു മോഡലില്‍ നൂഗയാവും ഉപയോഗിക്കുകയെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നാല്‍ മറ്റു ബ്രാന്‍ഡുകളിലുള്ള ഫോണുകളില്‍ നൂഗ എത്താന്‍ നിര്‍മാതാക്കളുടെ പരിശോധനകള്‍ കൂടി കഴിയേണ്ടതുണ്ട്. ഉപഭോക്താക്കളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിയാതിരുന്ന മാഷ്മെല്ലോവിന്റെ പോരായ്മകള്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൂഗ എത്തുന്നത്. ആകെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ 15 ശതമാനം മാത്രമാണ് മാഷ്മെല്ലോ ഉപയോഗിക്കുന്നത്. ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് Nന്റെ പ്രധാന സവിശേഷത. 3ഡി ഗ്രാഫിക്സുകള്‍ക്കടക്കം കൊടുക്കുന്ന ഉയര്‍ന്ന സപ്പോര്‍ട്ടും നൂഗയുടെ പ്രത്യേകതയാണ്. ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍ സംവിധാനമാണ് ആന്‍ഡ്രോയിഡ് നൂഗയിലുള്ളത്. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാന്‍ കഴിയും. മാര്‍ഷ്മലോയില്‍ കണ്ട ഡോസ് എന്ന ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം നൂഗയില്‍ പരിഷ്കരിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഡോസ് ചെയ്യുന്നത്. അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെക്കുറഞ്ഞ സമയം മാത്രമേ നൂഗയില്‍ എടുക്കൂ. ഇവ സ്റ്റോര്‍ ചെയ്യാന്‍ അധികം മെമ്മറിയും ആവശ്യമില്ല. ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡാറ്റ സേവര്‍ ഓപ്ഷനും നൂഗയിലുണ്ട്.