ചരിത്രത്തില്‍ ആദ്യമായി ത്രൈമാസ ലാഭ നേട്ടവുമായി ട്വിറ്റര്‍
കമ്പനിയുടെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ ത്രൈമാസ ലാഭം ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്
ചരിത്രത്തില്‍ ആദ്യമായി ത്രൈമാസ ലാഭ നേട്ടവുമായി ട്വിറ്റര്‍. കമ്പനിയുടെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ ത്രൈമാസ ലാഭം ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്.
സാന്‍ഫ്രാന്‍സിസ്ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനിയാണ് ട്വിറ്റര്‍. 2017ലെ നാലാം പാതത്തില്‍ 91 മില്യണ്‍ ഡോളറിന്റെ ലാഭം നേടാനായെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 167 മില്യണ്‍ ഡോളര്‍ നഷ്ടത്തിലായിരുന്ന കമ്പനിക്ക് ഇത് അഭിമാനാര്‍ഹമായ നിമിഷമാണ്. ട്വിറ്ററിന്റെ വീഡിയോ പരസ്യ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കമ്പനി റവന്യൂ വളര്‍ച്ചയിലേക്ക് തിരിച്ച് വരികയും ചെയ്തു. 732 ദശലക്ഷമാണ് ട്വിറ്ററിന്റെ വരുമാനം. 2018ല്‍ ആദ്യത്തെ വാര്‍ഷിക ലാഭവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ട്വിറ്റര്‍ നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ഏറെ അനുകൂലമായിരുന്നതിനാല്‍ യൂസേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാനായില്ല. എന്നിരുന്നാലും ട്രംപിന്റെ നിരന്തരമുള്ള ട്വീറ്റുകള്‍ കമ്പനിക്ക് പബ്ലിസിറ്റിയായെന്നും വിലയിരുത്തപ്പെടുന്നു. സ്പാം, വ്യാജ അക്കൌണ്ടുകൾ എന്നിവ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഓഹരി ഉടമകൾക്ക് കമ്പനി കത്തയച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ കമ്പനിക്ക് 330 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഉള്ളത്. അമേരിക്കയില്‍ നിന്നാണ് ട്വിറ്റര്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്. 68 മുതല്‍ 69 മില്യണ്‍ ഉപഭോക്താക്കളാണ് ഇവിടെ ഉള്ളത്. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനികളാണ് ട്വിറ്ററിന്റെ മുഖ്യ ശത്രുക്കള്‍. അതുകൊണ്ട് തന്നെ ട്വിറ്ററിനെ മുന്നിലെത്തിക്കാന്‍ വ്യത്യസ്തമായ തന്ത്രങ്ങളായിരിക്കും കമ്പനി ഭാവിയില്‍ ആവിഷ്കിക്കുകയെന്നാണ് സൂചന.