ബാറ്ററി പൊട്ടിത്തെറിക്കുന്നു; സാംസങ് ഗാലക്സി നോട്ട് 7 തിരിച്ചുവിളിച്ചേക്കും
ആപ്പിള്‍ ഐഫോണ്‍ 7 അടുത്തയാഴ്ച പുറത്തിറക്കാനിരിക്കെ പ്രധാന എതിരാളികളായ സാംസങിന് അപ്രതീക്ഷിത തിരിച്ചടി.
ആപ്പിള്‍ ഐഫോണ്‍ 7 അടുത്തയാഴ്ച പുറത്തിറക്കാനിരിക്കെ പ്രധാന എതിരാളികളായ സാംസങിന് അപ്രതീക്ഷിത തിരിച്ചടി. ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗാലക്സി നോട്ട് 7 സ്‍മാര്‍ട്ട്ഫോണ്‍ കമ്പനി തിരിച്ചുവിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപഭോക്താക്കളുടെ സുരക്ഷയും സംതൃപ്തിയുമാണ് തങ്ങള്‍ക്ക് വലുതെന്നും ഉപഭോക്താക്കളെ നിരാശരാക്കില്ലെന്നും സാംസങ് വക്താവ് അറിയിച്ചു. കഴിഞ്ഞമാസമാണ് ഗാലക്സി നോട്ട് 7 സാംസങ് വിപണിയില്‍ എത്തിച്ചത്. സവിശേഷതകളും വിലയും നോട്ട് 7 നെ പ്രിയപ്പെട്ടതാക്കി. വളരെ പെട്ടെന്ന് തന്നെ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും ഗാലക്സി നോട്ട് 7 ന് കഴിഞ്ഞു. ഇതിനിടെയാണ് ഇടിത്തീ പോലെ ബാറ്ററി പൊട്ടിത്തെറിക്കല്‍ വാര്‍ത്തകള്‍ എത്തിയത്. ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്നായിരുന്നു പരാതി. വൈകാതെ തന്നെ ഇതിന്റെ കാരണം കണ്ടെത്തുമെന്നും ഉയര്‍ന്ന ഗുണമേന്മയോടെ നോട്ട് 7 ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും സാംസങ് പ്രതിനിധി പറഞ്ഞു. പുതിയ ഐഫോണ്‍ മോഡലുകള്‍ അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെ സംസങിന് വിപണിയില്‍ തിരിച്ചടി നേരിടാനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍.