സ്വയം ആപു വെക്കുന്ന വാട്ട്സ്ആപ്, ഇന്ത്യയില്‍ നിരോധിക്കാന്‍ സാധ്യത
വാട്ട്സ്ആപിന്റെ പുതിയ എന്‍ക്രിപഷന്‍ ചാറ്റ് സൌകര്യം ഉപയോഗപ്പെടുത്തുന്നവരും പരോക്ഷമായി ഈ നിയമ വിരുദ്ധ പ്രവര്‍ത്തനം ചെയ്തവരില്‍ പെടും
ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വാട്ട്സ്ആപ് കൊണ്ടു വന്ന പുതിയ മാറ്റം കമ്പനിനിക്ക് ഇന്ത്യയില്‍ വിലക്ക് വീഴാന്‍ സാധ്യത. വാട്ട്സ്ആപിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആപിന്റ ഏറ്റവും പുതിയ ഫീച്ചറായ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ചാറ്റ് ഇന്ത്യന്‍ ടെലികോമിന്റെ വ്യവസ്ഥക്ക് വിരുദ്ധമാണ്. ആപിന്റെ ഇന്ത്യയിലെ സേവനം നിരോധിക്കാന്‍ കാരണമായേക്കാവുന്ന വ്യവസ്ഥ ലംഘനമാണ് വാട്ട്സ്ആപിന്റേത്.
ഈയിലെ എഫ്ബിഐ ആപ്പിള്‍ കമ്പനിയോട് ഐഫോണിലെ എന്‍ക്രിപറ്റ് ചെയ്ത വിവരം ലഭ്യമാക്കാന്‍ ആദ്യം തയ്യാറായിരി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതു മായി ബന്ധപ്പെട്ട് ആപ്പിളിനെതിരെ എഫ്ബിഐ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ എല്ലാ കമ്പനികളും രാജ്യത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയില്‍ എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ കൈമാറുന്നത് നിയമ വിരുദ്ധമാണ്. വാട്ട്സ്ആപിന്റെ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ചാറ്റ് ആക്റ്റീവ് ആകിയാല്‍ വാട്ട്സ്ആപിന് തന്നെയോ, മറ്റുള്ളവര്‍ക്കോ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധ്യമല്ല. വിവരങ്ങള്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രമെ അത് വായിക്കാന്‍ സാധിക്കൂ.
256 ബിറ്റ് കീ ആണ് വാട്ട്സ്ആപ് ഉപയോഗിക്കുന്നത് അത് പ്രകാരം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രമാണ് വിവരങ്ങള്‍ മനസിലാക്കാനാകൂ.
സൈബര്‍ ക്രിമിനലുകള്‍ക്കോ, ഹാക്കര്‍മാര്‍ക്കോ, ഞങ്ങള്‍ക്ക തന്നെയോ മെസേജ് വീണ്ടെടുക്കാന്‍ സാധ്യമല്ല എന്നാണ് വാട്ട്സ്ആപ് ഉപജ്ഞാതാവ് ജന്‍ കൌമും ബ്രയാന്‍ ആക്ടനും ബ്ലോഗില്‍ കുറിച്ചു.
ഇന്ത്യയിലെ നിയമപ്രകാരം ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് 40 ബിറ്റ് എന്‍ക്രിപ്ഷന്‍ വരെ മാത്രമെ അനുമതിയുള്ളു. കൂടുതല്‍ എന്‍ക്രിപ്ഷന്‍ നിലവാരത്തിന് ഗവണ്‍മെന്റില്‍ നിന്ന് പ്രത്യേകം അനുവാദം നേടനം. വാട്സ്ആപിനെ സംബന്ധിച്ചേടത്തോളം ഈ അനുമതി കിട്ടാന്‍ ബുദ്ധിമുട്ടാണ്.
. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇതു വരെ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ല.