ട്രെന്‍ഡിങ് ന്യൂസില്‍ ഫേസ്ബുക്ക് വെള്ളം ചേര്‍ക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍
എന്നാല്‍ ട്രെന്‍ഡിങ് ലിസ്റ്റ് സംബന്ധിച്ച് വ്യക്തമായ നടപടിക്രമങ്ങള്‍ നിലവിലുണ്ടെന്നും നിഷ്പക്ഷത നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തനവയാണ് ഇത്തരം.....
ഫേസ്ബുക്കില്‍ സജീവമായ വിഷയങ്ങളെ കുറിച്ച് സൂചന നല്‍കുന്ന ട്രെന്‍ഡിങ് ലിസ്റ്റില്‍ കമ്പനി വെള്ളംചേര്‍ത്താറുണ്ടെന്ന് വെളിപ്പെടുത്തല്‍. ടെക്നോളജി ന്യൂസ് സൈറ്റായ ഗിസ്മോഡോയാണ് ഒരു ഫേസ്ബുക്ക് ജീവനക്കാരനെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരാഗതരായ വായനക്കാര്‍ക്ക് താത്പര്യമുള്ള രാഷ്ട്രീയ വാര്‍ത്തകള്‍ മനപൂര്‍വ്വം അവഗണിച്ച് ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് ഫേസ്ബുക്ക് ജീവനക്കാര്‍ വാര്‍ത്തകള്‍ തിരുകി കയറ്റാറുണ്ടെന്നാണ് ഇത് വെളിപ്പെടുത്തിയ ജീവനക്കാരന്‍റെ പേര് പുറത്തു പറയാതെ ഗിസ്മോഡോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ട്രെന്‍ഡിങ് ലിസ്റ്റ് സംബന്ധിച്ച് വ്യക്തമായ നടപടിക്രമങ്ങള്‍ നിലവിലുണ്ടെന്നും നിഷ്പക്ഷത നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തനവയാണ് ഇത്തരം നടപടിക്രമങ്ങളെന്നും ഫേസ്ബുക്ക് പ്രതികരിച്ചു.
എന്നാല്‍ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നിരവധി മാധ്യമ പ്രവര്‍ത്തകരും കമന്‍റേറ്റര്‍മാരും ഇതിനെതിരെ രംഗതെത്തിയിട്ടുണ്ട്.