ആന്‍ഡ്രോയ്ഡ് ഫോണാണോ ഉപയോഗിക്കുന്നത് ? നിങ്ങള്‍ പേടിക്കണം... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിക്കീലീക്സ്

Update: 2018-05-03 15:38 GMT
Editor : Alwyn K Jose
ആന്‍ഡ്രോയ്ഡ് ഫോണാണോ ഉപയോഗിക്കുന്നത് ? നിങ്ങള്‍ പേടിക്കണം... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിക്കീലീക്സ്
Advertising

പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖാന്തരം സിഐഎ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെ ചോര്‍ത്തുന്നുവെന്നാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കല്‍ ചാര സംഘടനയായ സിഐഎ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖാന്തരം സിഐഎ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെ ചോര്‍ത്തുന്നുവെന്നാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

സിഐഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ത്തലെന്ന് അവകാശപ്പെട്ടാണ് വിക്കീലിക്സ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇയര്‍ സീറോ എന്ന പേരില്‍ പുറത്തിറക്കിയ ചോര്‍ത്തല്‍ പരമ്പരയില്‍ 8,761 പേജുളള രേഖകളാണ് വിക്കീലിക്സ് പുറത്തുവിട്ടത്.
ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ സിഐഎക്ക് സാധിക്കുമെന്ന് വിക്കിലീക്‌സ് പറയുന്നു. ആപ്പിളിന്റെ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡോയ്ഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, സാംസങ്ങ് ടിവി തുടങ്ങിയവയെ ഹാക്ക് ചെയ്യാനും മറ്റുമുളള സംവിധാനങ്ങള്‍ സിഐഎയുടെ പക്കലുണ്ട്. ഹാക്ക് ചെയ്യുക മാത്രമല്ല ഇവ ഓണ്‍ ചെയ്ത് സ്ഥലം കണ്ടെത്താനും ഓഡിയോ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാനും സിഐഎയുടെ മൊബൈല്‍ ഡിവൈസസ് ബ്രാഞ്ചിന് കഴിയും.

മൊബൈല്‍ ഫോണ്‍, സ്മാര്‍ട് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ സുരക്ഷിതമല്ലന്ന് വിക്കീലീക്‌സ് വെളിപ്പെടുത്തി. വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സിഐഎ തയ്യാറായിട്ടില്ല. മുന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഹാക്ക് ചെയ്താണ് സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് സ്‌നോഡന്‍ ട്വീറ്റ് ചെയ്തു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News