ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്‍എന്‍എല്‍

Update: 2018-05-03 09:51 GMT
Editor : Alwyn K Jose
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്‍എന്‍എല്‍
Advertising

ബ്രോഡ്​ബാൻഡ്​ ഉപഭോക്താക്കൾ എത്രയും പെട്ടെന്ന്​ പാസ്​വേർഡുകൾ മാറ്റണമെന്നാണ്​ കമ്പനിയുടെ നിർദേശം.

വൈറസ്​ ബാധയെ തുടർന്ന്​ ബ്രോഡ്​ബാൻഡ്​ ഉപഭോക്താക്കൾക്ക്​ മുന്നറിയിപ്പുമായി ബിഎസ്എൻഎൽ. ബ്രോഡ്​ബാൻഡ്​ ഉപഭോക്താക്കൾ എത്രയും പെട്ടെന്ന്​ പാസ്​വേർഡുകൾ മാറ്റണമെന്നാണ്​ കമ്പനിയുടെ നിർദേശം.

ഉപഭോക്താക്കളുടെ ബ്രോഡ്​ബാൻഡ്​ മോഡത്തിലാണ്​ വൈറസ്​ ബാധയുണ്ടായിരിക്കുന്നതെന്നാണ്​ ബിഎസ്എൻഎൽ നൽകുന്ന വിശദീകരണം. ബ്രോഡ്​ബാൻഡ്​ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന പാസ്​വേർഡായ അഡ്മിൻ എന്നത്​ മാറ്റാത്തവർക്കാണ്​ വൈറസ്​ ബാധയുണ്ടായിരിക്കുന്നതെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. പാസ്​വേർഡുകൾ മാറ്റിയതിന്​ ശേഷം ബ്രോഡ്​ബാൻഡ്​ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്നും ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്താവ പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ പ്രധാന നെറ്റ്​വർക്കിലോ മറ്റ്​ സിസ്റ്റങ്ങളിലോ വൈറസ്‍ ബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News