ഭൂഗോളത്തെ അളക്കാന്‍ ആപ്പിള്‍ ഡ്രോണുകളെ ഇറക്കുന്നു
പാതകളുടെ വിശദാംശങ്ങള്‍ക്ക് പുറമെ നിരവധി പുതുമകളും ഉണ്ടാകുമെന്നാണ് ടെക് ലോകത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍.
ടെക് ലോകത്തെ ഭീമന്‍മാരായ ആപ്പിള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മാപ്പുകള്‍ നവീകരിക്കുന്നു. പാതകളുടെ വിശദാംശങ്ങള്‍ക്ക് പുറമെ നിരവധി പുതുമകളും ഉണ്ടാകുമെന്നാണ് ടെക് ലോകത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 ലാണ് ആപ്പിള്‍ മാപ്പുകള്‍ പുറത്തിറക്കിയത്. ആദ്യ മോഡലുകളില്‍ തന്നെ നിരവധി സാങ്കേതിക തകരാറുകളുണ്ടെന്ന പഴി കേട്ടിരുന്നു ആപ്പിള്‍. പല പാതകളും വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് മാപ്പ് നവീകരിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. കാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ആപ്പിള്‍ ഉപയോഗിക്കുന്നത്. ഡ്രോണുകള്‍ക്കൊപ്പം വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു സംഘം വിദഗ്ധരേയും ആപ്പിള്‍ നിയോഗിച്ചിട്ടുണ്ട്. പാതകള്‍ക്ക് പുറമെ പ്രധാനപ്പെട്ട പൊതു സ്ഥലങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാകും പുതിയ മാപ്പ് ആപ്പിള്‍ ഡിസൈന്‍ ചെയ്യുന്നത്. എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. എന്നാല്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നില്ല. ഐഒഎസ് പ്ലാറ്റ്ഫോമില്‍ നിന്നും ഗൂഗിള്‍ മാപ്പിന്റെ സേവനം കുറക്കുകയാണ് പുതിയ സംവിധാനം കൊണ്ട് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. 3 ഡി മാപ്പിങ് സംവിധാനമാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന വാര്‍ത്തകളും ടെക് ലോകത്ത് നിന്നും പുറത്തുവരുന്നുണ്ട്.