ടൊറന്റ് സൈറ്റുകള്‍ കാണാറുണ്ടോ ? നിങ്ങളെ കാത്തിരിക്കുന്നത് 3 വര്‍ഷം ജയില്‍ ശിക്ഷ
സാങ്കേതിക വിപ്ലവം അലയടിക്കുന്ന ഈ ടെക് യുഗത്തില്‍ വെബ്‍സൈറ്റുകള്‍ നിരോധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല.
സാങ്കേതിക വിപ്ലവം അലയടിക്കുന്ന ഈ ടെക് യുഗത്തില്‍ വെബ്‍സൈറ്റുകള്‍ നിരോധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. ഒരു സൈറ്റ് നിരോധിച്ചാല്‍ അതിന്റെ നൂറു മിറര്‍ സൈറ്റുകളും പ്രോക്സി സൈറ്റുകളും ഇന്റര്‍നെറ്റില്‍ ഉയര്‍ന്നുവരും. അടുത്തിടെയാണ് സര്‍ക്കാര്‍ പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ നിരവധി ടൊറന്റ് വെബ്‍സൈറ്റുകള്‍ നിരോധിച്ചത്. ഇതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. പക്ഷേ സര്‍ക്കാര്‍ നിരോധിച്ച വെബ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന നിങ്ങള്‍ ഒരു കുറ്റവാളിയാകുകയാണെന്ന കാര്യം മറക്കരുത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച URL കളോ ടൊറന്റ് വെബ്‍സൈറ്റുകളോ സന്ദര്‍ശിക്കുന്നവര്‍ ഇനി ശിക്ഷിക്കപ്പെടും. മൂന്നു വര്‍ഷം തടവും മൂന്നു ലക്ഷം പിഴയുമാണ് സൈബര്‍ ലോകത്തെ ഇത്തരം കുറ്റവാളികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് ടൊറന്റ് സൈറ്റുകളാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ടൊറന്റ് സൈറ്റുകളിലെ ഒരു ഫയല്‍ കാണുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവരും ശിക്ഷിക്കപ്പെടും. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട URLകളില്‍ ആയിരത്തോളമെണ്ണം ഫില്‍ട്ടറിങ് വഴി ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.