ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൗജന്യമായി ലഭ്യം; ചെയ്യേണ്ടത് ഇത്ര മാത്രം

Update: 2018-05-09 06:20 GMT
Editor : Alwyn K Jose
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൗജന്യമായി ലഭ്യം; ചെയ്യേണ്ടത് ഇത്ര മാത്രം
Advertising

ഇന്ത്യയില്‍ 4ജി ഡാറ്റ വിപ്ലവത്തിന് തിരികൊളുത്തിയാണ് റിലയന്‍സിന്റെ ജിയോ പിറവിയെടുത്തത്.

ഇന്ത്യയില്‍ 4ജി ഡാറ്റ വിപ്ലവത്തിന് തിരികൊളുത്തിയാണ് റിലയന്‍സിന്റെ ജിയോ പിറവിയെടുത്തത്. ആദ്യത്തെ ആറു മാസം സൗജന്യമായി ഡാറ്റയും കോളും എസ്എംഎസുമൊക്കെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ ജിയോ, അടുത്ത മാസം ആദ്യം മുതല്‍ സേവനങ്ങള്‍ക്ക് നിശ്ചിത നിരക്ക് ഈടാക്കി തുടങ്ങും. ഏപ്രില്‍ ഒന്നുമുതല്‍ ജിയോ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31 ന് മുമ്പ് പ്രൈം മെമ്പര്‍ഷിപ്പ് സ്വന്തമാക്കണം. ഇതിനായി 99 രൂപയാണ് ജിയോ ഈടാക്കുന്നത്.

എന്നാല്‍ ഈ മെമ്പര്‍ഷിപ്പ് സൗജന്യമായി ലഭിക്കുമെന്നതാണ് പുതിയ വാര്‍ത്തകള്‍. അതിന് ചെയ്യേണ്ടത് ഇത്ര മാത്രം. തങ്ങളുടെ ഇ വാലറ്റ് ആയ ജിയോ മണി ആപ്പ് വഴി‌ 99 രൂപയുടെ പ്രൈം ഓഫര്‍ ചെയ്യുന്നവര്‍ക്ക് 50 രൂപ ക്യാഫ് ബാക്കായി ലഭിക്കും. പ്രൈം മെമ്പര്‍ഷിപ്പ് നേടുന്ന ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റയാണ് ജിയോ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 31 ന് മുമ്പ് പരമാവധി ഉപഭോക്താക്കളെ പ്രൈം മെമ്പര്‍ ആക്കുകയും ഇവരെ ഇ വാലറ്റിലേക്ക് ആകര്‍ഷിക്കുകയുമാണ് ജിയോയുടെ പുതിയ ഓഫറിന്റെ ലക്ഷ്യം. ഇ വാലറ്റ് വഴി 99 രൂപയുടെ പ്രൈം ഓഫര്‍ ചെയ്യുന്ന ഉപഭോക്താവിന് 50 രൂപ ക്യാഷ് ബാക്കായി ലഭിക്കുമ്പോള്‍ തന്നെ പ്രതിമാസ പാക്കായ 303 രൂപയുടെ ഓഫര്‍ കൂടി ചെയ്താല്‍ വീണ്ടും 50 രൂപ കൂടി ജിയോ ക്യാഷ് ബാക്കായി നല്‍കും. ഇതോടെ പ്രത്യക്ഷത്തില്‍ പ്രൈം മെമ്പര്‍ഷിപ്പിനായി ജിയോ ഈടാക്കുന്ന 99 രൂപ ഉപഭോക്താവിന് ലാഭം. 303 രൂപ റീചാര്‍ജില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി 4ജി ഡാറ്റ വീതം 28 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ദിവസം 1 ജിബി പരിധി കഴിഞ്ഞാല്‍ 4ജി വേഗത ലഭിക്കില്ല.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News