നോട്ട് നിരോധനം: ട്വിറ്ററില്‍ മോദിക്ക് ഒരു ദിനം നഷ്ടപ്പെട്ടത് 3 ലക്ഷം ഫോളവേഴ്സിനെ

Update: 2018-05-10 04:03 GMT
നോട്ട് നിരോധനം: ട്വിറ്ററില്‍ മോദിക്ക് ഒരു ദിനം നഷ്ടപ്പെട്ടത് 3 ലക്ഷം ഫോളവേഴ്സിനെ
Advertising

പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമായ ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ഇത്രവലിയ കൊഴിയല്‍ ദൃശ്യമായത്.

രാജ്യത്തെ നടുക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധരാത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനെതിരെ രോഷം പുകകുയാണ്. നോട്ട് മാറാന്‍ ദുരിതക്കയം നേരിടേണ്ടി വരുന്ന സാധാരണ പൌരന്‍മാരുടെ സങ്കടങ്ങളും വിപണിയിലെ അനിശ്ചിതത്വവും തുടരുന്നതിനിടെ മൈക്രോബ്ലോഗിംങ് സൈറ്റായ ട്വിറ്ററിലൂടെയും പ്രതിഷേധം മോദിയെ തേടിയെത്തി. ട്വിറ്ററില്‍ ഏറ്റവും സജീവമായ ലോക നേതാക്കളിലൊരാളായ മോദിക്ക് ഒരു ദിവസം മാത്രം 3.11 ലക്ഷം ഫോളവേഴ്സിനെയാണ് നഷ്ടമായത്. പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമായ ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ഇത്രവലിയ കൊഴിയല്‍ ദൃശ്യമായത്.

Similar News