വൈനിലെ സുരക്ഷാ പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ട്വിറ്ററിന്റെ 6.8 ലക്ഷം രൂപ പാരിതോഷികം
ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള ട്വറ്ററിന്റെ സേവനമായ വൈനിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് വന്‍തുക പാരിതോഷികം
ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള ട്വറ്ററിന്റെ സേവനമായ വൈനിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് വന്‍തുക പാരിതോഷികം. 10,080 ഡോളര്‍ (6.8 ലക്ഷം രൂപ) ആണ് ട്വിറ്റര്‍ നല്‍കിയ സമ്മാനം. വൈനിന്റെ സോഴ്‍സ് കോഡ് ആര്‍ക്കു വേണമെങ്കിലും ലഭ്യമാണെന്ന പിഴവാണ് ഇന്ത്യന്‍ ഹാക്കറായ അവിനാശ് ചൂണ്ടിക്കാട്ടിയത്.
പരമാവധി ആറ് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ ട്വിറ്റര്‍ അവതരിപ്പിച്ച സേവനമായിരുന്നു വൈന്‍. 2012 ജൂണില്‍ മൂന്നംഗ സംഘം വികസിപ്പിച്ചെടുത്ത വൈന്‍, ഒക്ടോബറില്‍ 3 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുകയായിരുന്നു. Censys.io എന്ന സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ച് സുരക്ഷാപാളിച്ചകളുള്ള സൈറ്റുകളും ഡിവൈസുകളും തിരയുന്നതിനിടെയാണ് അവിനാശ് വൈന്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അധികം പണിയെടുക്കാതെ തന്നെ വൈനിന്റെ സോഴ്സ് കോഡും അവിനാശ് കണ്ടെത്തി. രഹസ്യമായിരിക്കേണ്ട, വൈന്‍ ഉപയോഗിക്കുന്ന ഡോക്കര്‍ ഇമേജ് ഓണ്‍ലൈനില്‍ പരസ്യമാണെന്ന് അവിനാശ് ട്വിറ്ററിനെ അറിയിച്ചു. അവിനാശ് ചൂണ്ടിക്കാട്ടിയ പിഴവ് ട്വിറ്റര്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അവിനാശിനെ തേടി ട്വിറ്ററിന്റെ പാരിതോഷികം എത്തിയത്. ഇത്തരത്തില്‍ ലഭ്യമാകുന്ന സോഴ്സ് കോഡ് ഉപയോഗിച്ച് വൈനിന്റെ ക്ലോണുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതാണ് ഇതിലെ സുരക്ഷാ പിഴവ്.