ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 125 ജിബി സൌജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍

Update: 2018-05-12 16:56 GMT
Editor : admin
ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 125 ജിബി സൌജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍
Advertising

ട്രായുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബറിലാണ് എയര്‍ടെല്ലിന്‍റെ ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം രണ്ട് മില്യണ്‍ പിന്നിട്ടത്....

ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 125 ജിബി സൌജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍ രംഗത്ത്. തങ്ങളുടെ ഗാര്‍ഹിക ബ്രാഡ് ബാന്‍ഡ് ഉപയോക്താക്കളുടെ സംഖ്യ രണ്ട് മില്യണ്‍ കടന്നതിന്‍റെ ഭാഗമായാണ് എയര്‍ടെല്‍ സര്‍പ്രൈസസ് എന്ന പദ്ധതിയുമായി കന്പനി രംഗതെത്തിയിട്ടുള്ളത്. ഓരോ ഉപയോക്താവിന്‍റെയും ബ്രോഡ്ബാന്‍ഡ് പ്ലാനിനനുസരിച്ചാണ് സൌജന്യ ഡാറ്റയുടെ തോത് നിര്‍ണയിക്കപ്പെടുക.

airtel.in/broadbandsurprises ല്‍ ലോഗ് ഓണ്‍ ചെയ്ത് ലാന്‍ഡ് ലൈന്‍ നന്പറോ ബ്രോഡ്ബാന്‍ഡ് ഐഡിയോ നല്‍കിയാല്‍ സൌജന്യ ഡാറ്റ സംബന്ധിച്ച വിവരം ലഭ്യമാകും. ട്രായുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബറിലാണ് എയര്‍ടെല്ലിന്‍റെ ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം രണ്ട് മില്യണ്‍ പിന്നിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News