വാട്സ്ആപിന്‍റെ പുതിയ ഫീച്ചര്‍ ഉടന്‍

Update: 2018-05-12 16:10 GMT
Editor : Alwyn K Jose
വാട്സ്ആപിന്‍റെ പുതിയ ഫീച്ചര്‍ ഉടന്‍
Advertising

വാട്സ് ആപ്പിൽ തന്നെ 'വാട്സാപ് പേ' എന്ന പേരിൽ പുതിയ ഫീച്ചർ ഉടൻ പുറത്തിങ്ങും.

സന്ദേശങ്ങൾ മാത്രമല്ല, ഇനി പണമിടപാടിനും വാട്സാപ് ഉപയോഗിക്കാം. വാട്സ് ആപ്പിൽ തന്നെ 'വാട്സാപ് പേ' എന്ന പേരിൽ പുതിയ ഫീച്ചർ ഉടൻ പുറത്തിങ്ങും. പുതിയ ഫീച്ചർ തയാറാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ദിവസങ്ങളിലായി കമ്പനി. അടുത്ത മാസങ്ങളിൽ ഈ ഫീച്ചർ കൂട്ടിച്ചേർത്ത പുതിയ ആപ് വാട്സ് ആപ് പുറത്തിറക്കും. ഫേസ്ബുക്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്.

‘യുനൈറ്റഡ് പേമെൻറ്സ് ഇൻറർഫേസ്’ (യു.പി.ഐ) വഴിയാണ് പണം കൈമാറുക. രഘുറാം രാജൻ ആർ.ബി.ഐ ഗവർണറായിരുന്ന കാലത്ത് ആവിഷ്കരിച്ച യു.പി.ഐയുടെ നടത്തിപ്പ് നാഷനൽ പേമെൻറ്സ് കോർപറേഷനാണ്. അത് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. യു.പി.ഐ തങ്ങളിലൂടെ നടപ്പാക്കാമെന്നാണ് വാട്സ്ആപ്പിന്‍റെ വാഗ്ദാനം. സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും മറ്റും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വാട്സ്ആപ്പിന്‍റെ മികവ് ഫണ്ട് കൈമാറ്റത്തിനും ഫലപ്രദമാകുമെന്നാണ് അവരുടെ അവകാശവാദം. കേന്ദ്രസർക്കാർ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ യു.പി.ഐക്ക് പ്രാധാന്യം ഏറിയിട്ടുണ്ട്. 2016-‘17 സാമ്പത്തിക വർഷം 7,000 കോടി രൂപ മൂല്യമുള്ള 17.8 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് നടന്നതായാണ് കണക്ക്. 200 ദശലക്ഷത്തിനടുത്ത് ഉപയോക്താക്കളുള്ള തങ്ങൾക്ക് ഈ സേവനം നന്നായി ചെയ്യാനാകുമെന്നാണ് അവകാശവാദമെന്ന് എസ്.ബി.ഐ വൃത്തങ്ങൾ പറയുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News