ഇങ്ങിനെ പോയാല്‍ ഹിന്ദി ഇംഗ്ലീഷിനെ തോല്‍പിക്കും
2012ഓടെ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഭാഷയായി മാറുമെന്നാണ് സര്‍വേ
ഇന്ത്യയുടെ രാഷ്ട്രഭാഷ എന്ന ഖ്യാതി മാത്രമല്ല ഇനി ഹിന്ദിയെ തേടിയെത്താന്‍ പോകുന്നത്. ലോകഭാഷയായ ഇംഗ്ലീഷിന്റെ മറ്റൊരു എതിരാളി കൂടിയാണ് നമ്മുടെ ഹിന്ദി..പക്ഷേ ഇന്റര്‍നെറ്റിലാണെന്ന് മാത്രം. 2012ഓടെ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഭാഷയായി മാറുമെന്നാണ് സര്‍വേ. ഗൂഗിളും ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിംഗ് കമ്പനികളിലൊന്നായ കെപിഎംജിയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
നാല് വര്‍ഷത്തിനുള്ളില്‍ 536 ദശലക്ഷം ഇന്ത്യാക്കാര്‍ പ്രാദേശിക ഭാഷകളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമെന്നും അതില്‍ 201 മില്യണ്‍ ആളുകള്‍ ഹിന്ദിക്ക് ആയിരിക്കും പരിഗണന നല്‍കുകയെന്നും സര്‍വേയില്‍ പറയുന്നു. വെറും 199 മില്യണ്‍ ആളുകള്‍ മാത്രമായിരിക്കും ഇംഗ്ലീഷിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദിയെ കൂടാതെ പ്രാദേശിക ഭാഷകളായ ബംഗാളി, മറാത്തി, തമിഴി, കന്നഡ, തെലുങ്ക് ഭാഷകള്‍ക്കാണ് ഓണ്‍ലൈനില്‍ പ്രാധാന്യമുള്ളത്.