ഐഫോണ്‍ എസ്ഇ ഏപ്രില്‍ 8 ന് ഇന്ത്യന്‍ വിപണിയില്‍

Update: 2018-05-16 03:42 GMT
Editor : admin
ഐഫോണ്‍ എസ്ഇ ഏപ്രില്‍ 8 ന് ഇന്ത്യന്‍ വിപണിയില്‍
Advertising

ആപ്പിളിന്റെ നൊസ്റ്റാള്‍ജിയ മോഡല്‍ ഐഫോണ്‍ എസ്ഇ ഏപ്രില്‍ 8 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.

ആപ്പിളിന്റെ നൊസ്റ്റാള്‍ജിയ മോഡല്‍ ഐഫോണ്‍ എസ്ഇ ഏപ്രില്‍ 8 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഐഫോണുകളില്‍ വില കുറവെന്ന പരസ്യവാചകവുമായി എത്തിയ എസ്ഇ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ പക്ഷെ, ഏകദേശം 39,000 രൂപ (16 ജിബി) ആകും. ഐഫോണ്‍ 5 എസിന്റെ പരിഷ്‍കരിച്ച മോഡലാണ് എസ്ഇ. എന്നാല്‍ 6 എസിനോട് കിടപിടിക്കുന്ന സവിഷേതകളുമായാണ് എസ്ഇയുടെ വരവ്.

1.84 ജിഗാഹെര്‍ട്സ് 64 ബിറ്റ് രണ്ടുകോര്‍ എ9 പ്രോസസര്‍ ഉള്ളതിനാല്‍ വേഗമേറിയ വ്യക്തമായ വോയ്സ് ഓവര്‍ എല്‍ടിഇ ലഭിക്കും. 1136x640 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഐപിഎസ് സ്ക്രീന്‍ ഒരു ഇഞ്ചില്‍ 326 പിക്സല്‍ വ്യക്തത നല്‍കും. സെല്‍ഫി എടുക്കുമ്പോള്‍ മൂന്നുമടങ്ങ് തെളിച്ചം നല്‍കുന്ന റെറ്റിന ഫ്ളാഷ് സൗകര്യമുണ്ട്. ലൈവ് ഫോട്ടോ, 4കെ വീഡിയോ റെക്കോര്‍ഡിങ്, ഫിക്സഡ് ഫോക്കസ് സൗകര്യങ്ങളുള്ള 12 മെഗാപിക്സല്‍ ഐസൈറ്റ് പിന്‍കാമറയാണ്. രണ്ട് നിറങ്ങളിലുള്ള ഡ്യൂവല്‍ ടോണ്‍ ഫ്ളാഷുണ്ട്. 1.2 മെഗാപിക്സല്‍ ഫേസ്ടൈം മുന്‍കാമറയാണ്. ത്രീജിയില്‍ 14 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1642 എംഎഎച്ച് ബാറ്ററിയാണ്. 50 മണിക്കൂര്‍ പാട്ട് കേള്‍ക്കാനും കഴിയും. സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ലഭിക്കുക. എം9 സഹ പ്രോസസര്‍, പവര്‍ വിആര്‍ GT7600 ആറുകോര്‍ ഗ്രാഫിക്സ്, ഫോര്‍ജി എല്‍ടിഇ, ഏറ്റവും പുതിയ ഐഒഎസ് 9.3 ഓപറേറ്റിങ് സിസ്റ്റം, ബ്ളൂടൂത്ത് 4.2, നവീകരിച്ച വൈ ഫൈ, പുതിയ മൈക്രോഫോണ്‍, പണമിടപാടിനുള്ള ആപ്പിള്‍ പേ, ടച്ച് ഐഡി വിരലടയാള സെന്‍സര്‍, എന്‍എഫ്സി, എ-ജിപിഎസ്, 113 ഗ്രാം ഭാരം, 7.6 മില്ലീമീറ്റര്‍ കനം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News