പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ടെന്ന് സുഭാഷ് ചന്ദ്രന്‍
പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല അവർക്ക് വോട്ടവകാശവും ഇല്ല. അതുകൊണ്ടാണ് മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നതെന്ന്
പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ടെന്ന് സ്വതന്ത്ര്യദിനത്തിൽ എഴുതിയ ഫേസ്ബുക് പോസ്റ്റിൽ പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ. മിണ്ടാപ്രാണികളായ കുരുന്നുകൾക്കു വേണ്ടിയാണ് ഞാൻ ശബ്ദിക്കുന്നത് എന്ന് പറയുന്ന സുഭാഷ് ചന്ദ്രൻ നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു എന്നും ഗോരഖ്പുർ ദുരന്തത്തെ പരാമർശിച്ചുകൊണ്ട് എഴുതിയിരിക്കുന്നു.
പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല അവർക്ക് വോട്ടവകാശവും ഇല്ല. അതുകൊണ്ടാണ് മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നതെന്ന് സുഭാഷ് ചന്ദ്രൻ വ്യക്തമാക്കുന്നു