വാട്ട്സ്ആപ്പിന് പിറകെ ഫേസ്‍ബുക്കും ബ്ലാക്ക്ബെറിയെ പിരിയുന്നതായി റിപ്പോര്‍ട്ട്
"വാട്ട്സ്ആപ്പ്, ഫേസ്‍ബുക്ക് അധികാരികളുടെ മനസ് മാറ്റാന്‍ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഹാഷ്‍ടാഗ് (#IloveBB10Apps) അവര്‍ അറിയണം" ഗസോല പറഞ്ഞു
ഈയിടെയാണ് വാട്ട്സ്ആപ്പ് ബ്ലാക്ക്ബെറി, നോകിയ സോഫ്റ്റ്‍വെയറുകളില്‍ 2016 വര്‍ഷാവസാനത്തോടെ പിന്തുണ അവസാനിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോളിതാ ഫേസ്‍ബുക്കും ബ്ലാക്ക്ബെറിയെ പിരിയുന്നു.
കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി 10 ഈ സോഫ്റ്റ്‍വെയറുകള്‍ക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറാകാതിരുന്നതോടെയാണ് രണ്ട് സോഷ്യല്‍ മീഡിയ മെസേജിങ് ആപുകളും ബ്ലാക്കബെറിയെ പിരിയാന്‍ തീരുമാനമെടുത്തത്.
തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്നും, ഞങ്ങളുടെ നിരവധി ഉപയോക്താക്കള്‍ ഈ ആപുകള്‍ ഇഷ്ടപ്പെടുന്നവരാണെന്ന് അവര്‍ക്കറിയാവുന്നതാണെന്നും ബ്ലാക്കബെറി ആപ്പ് ഡെവലപ്പര്‍ ടീമിലെ മുതിര്‍ന്ന മാനേജര്‍ ലുഓ ഗസോല ബ്ലോഗില്‍ കുറിച്ചു.
"വാട്ട്സ്ആപ്പ്, ഫേസ്‍ബുക്ക് അധികാരികളുടെ മനസ് മാറ്റാന്‍ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഹാഷ്‍ടാഗ് (#IloveBB10Apps) അവര്‍ അറിയണം" ഗസോല പറഞ്ഞു