ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിച്ചു; 333 രൂപക്ക് 270 ജിബി ഡാറ്റ; പ്രതിദിനം മൂന്നു ജിബി വീതം 90 ദിവസത്തേക്ക്
ഇന്‍റര്‍നെറ്റിന്‍റെ മൊത്ത കച്ചവടം സ്വന്തമാക്കാന്‍ കൊതിച്ച് മറ്റു ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്ത റിലയന്‍സ് ജിയോക്ക് കടുത്ത തലവേദനയായിരിക്കുകയാണ് ബിഎസ്എന്‍എല്‍.
ഇന്‍റര്‍നെറ്റിന്‍റെ മൊത്ത കച്ചവടം സ്വന്തമാക്കാന്‍ കൊതിച്ച് മറ്റു ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്ത റിലയന്‍സ് ജിയോക്ക് കടുത്ത തലവേദനയായിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോയെ വരെ ഞെട്ടിക്കുന്ന മൂന്നു ഓഫറുകളാണ് പുതുതായി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
333 രൂപയുടെ ഓഫറാണ് ഏറ്റവും ആകര്‍ഷകം. ഈ ഓഫര്‍ ചെയ്താല്‍, 3ജി വേഗതയില്‍ ദിവസം മൂന്നു ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 90 ദിവസത്തെ കാലാവധിയില്‍ മൊത്തം 270 ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക. അതായാത് വെറും 1.23 രൂപ നിരക്കില്‍ ഒരു ജിബി 3ജി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ജിയോ അടക്കമുള്ള കമ്പനികള്‍ 4ജി വേഗതയാണ് നല്‍കുന്നതെങ്കിലും ബിഎസ്എല്‍എല്ലിന്‍റെ 3ജി വേഗത ഉപഭോക്താവിനെ തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ളതാണ്.
ഇതിനൊപ്പം 349 രൂപയുടെ മറ്റൊരു ഓഫറുമുണ്ട്. ഇതില്‍ ദിവസേന 3ജി വേഗതയില്‍ രണ്ടു ജിബി ഡാറ്റയും പരിധികളില്ലാത്ത ലോക്കല്‍, എസ്‍ടിഡി കോളുകളും ലഭിക്കും. ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെ വെല്ലുന്നതാണ് ഇത്. 395 രൂപയുടേതാണ് മൂന്നാമത്തെ ഓഫര്‍. ദിനേന 3ജി വേഗതയില്‍ രണ്ടു ജിബി ഡാറ്റയും ബിഎസ്എല്‍എല്‍ നെറ്റ്‍വര്‍ക്കിലേക്ക് 3000 മിനിറ്റും മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് 1800 മിനിറ്റും കോള്‍ ചെയ്യാനും കഴിയും. 71 ദിവസമാണ് ഈ ഓഫറിന്‍റെ കാലാവധി.