ഇന്ത്യയില്‍ ഇനി 4ജി സ്മാര്‍ട്ട്ഫോണുകള്‍ മാത്രമെ വിപണിയിലെത്തിക്കുകയുള്ളൂവെന്ന് സാംസങ്

Update: 2018-05-24 12:58 GMT
ഇന്ത്യയില്‍ ഇനി 4ജി സ്മാര്‍ട്ട്ഫോണുകള്‍ മാത്രമെ വിപണിയിലെത്തിക്കുകയുള്ളൂവെന്ന് സാംസങ്
Advertising

നോയിഡയിലെ നിര്‍മ്മാണ യൂണിറ്റിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും മറ്റുമായി രണ്ടായിരം കോടി രൂപ നിക്ഷേപിക്കുമെന്നും ഇന്ത്യന്‍ വിപണിയെ സാംസങ് .....

4ജി ഫോണുകള്‍ മാത്രമെ ഇനി മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുകയുള്ളൂവെന്ന് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ 80 ശതമാനം പേരും 4ജി സ്മാര്‍ട്ട്ഫോണുകളിലേക്ക് തിരിഞ്ഞതായും ഈ സാഹചര്യത്തില്‍ 4ജി ഫോണുകള്‍ മാത്രം പുറത്തിറക്കാനാണ് തീരുമാനമെന്നും സാംസങിന്‍റെ മൊബൈല്‍ ബിസിനസിന്‍റെ വൈസ് പ്രസിഡന്‍റായ മനുശര്‍മ അറിയി്ച്ചു. നോയിഡയിലെ നിര്‍മ്മാണ യൂണിറ്റിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും മറ്റുമായി രണ്ടായിരം കോടി രൂപ നിക്ഷേപിക്കുമെന്നും ഇന്ത്യന്‍ വിപണിയെ സാംസങ് എത്രമാത്രം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നതിന് ഇത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News