ആന്‍ഡ്രോയ്ഡില്‍ നുഴഞ്ഞുകയറുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കും 1.34 കോടി രൂപ !
അത്യാവശ്യം തന്ത്രവും കുതന്ത്രവുമൊക്കെ അറിയാവുന്ന ഹാക്കര്‍മാരെയും സൈബര്‍ സുരക്ഷാ ഗവേഷകരെയും തേടി ഗൂഗിള്‍.
അത്യാവശ്യം തന്ത്രവും കുതന്ത്രവുമൊക്കെ അറിയാവുന്ന ഹാക്കര്‍മാരെയും സൈബര്‍ സുരക്ഷാ ഗവേഷകരെയും തേടി ഗൂഗിള്‍. പണി അറിയാവുന്ന മിടുക്കന്‍മാരെ കാത്തിരിക്കുന്നത് ഒന്നും രണ്ടും രൂപയല്ല. ഏകദേശം 1.34 കോടി രൂപയാണ്. ഗൂഗിളിന്റെ പ്രോജക്ട് സീറോ മത്സരത്തിലെ വിജയികള്‍ക്കാണ് ഈ ഭീമന്‍ തുക സമ്മാനമായി ലഭിക്കുക. 67 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 33 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സംവിധാനത്തിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തുകയാണ് മത്സരം. ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസും മാത്രം ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ നുഴഞ്ഞുകയറണം. ആദ്യ കടമ്പ കഴിഞ്ഞാല്‍ ബഗ് കണ്ടെത്തി ആന്‍ഡ്രോയ്ഡ് ഇഷ്യൂ ട്രാക്കര്‍ വഴി എന്‍ട്രിയായി സമര്‍പ്പിക്കാം. ഇതിന് ആറു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. എങ്ങനെയാണ് ഡിവൈസിനുള്ളില്‍ നുഴഞ്ഞു കയറിയതെന്നും അതിന്റെ പ്രവര്‍ത്തനരീതികളും വഴികളും വിശദമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടും എന്‍ട്രിക്കൊപ്പം നല്‍കണം. അടുത്ത മാര്‍ച്ച് 17 വരെയാണ് ഇതിനുള്ള സമയപരിധി. ഒരേ ബഗ് തന്നെ ഒന്നിലേറെ പേര്‍ സമര്‍പ്പിച്ചാല്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന.