ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം പുറത്തുവന്നേക്കും

Update: 2018-05-25 16:06 GMT
Editor : admin
ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം പുറത്തുവന്നേക്കും
Advertising

സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ എന്ന ആശയത്തിലേക്ക് ഗൂഗിള്‍ നീങ്ങിയാലും ആന്‍ഡ്രോയ്ഡ് മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഒരു അവസ്ഥ ഗൂഗിള്‍ സൃഷ്ടിക്കാനിടയില്ലെന്നാണ് .....

ഗുഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിയേക്കുമെന്ന് സൂചന. ഗൂഗിള്‍ ഫോണുകളെന്നാല്‍ നിലവില്‍ പെട്ടെന്ന് ഓര്‍മ്മയിലെത്തുക നെക്സസ് ഫോണുകളാണ്.

എന്നാല്‍ എച്ച്ടിസി, എല്‍ജി, മോട്ടറോള തുടങ്ങിയ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് നെക്സസ് ഫോണുകള്‍ ഗൂഗിള്‍ പുറത്തിറക്കുന്നത്. എന്നാല്‍ സോഫ്റ്റ്‍വെയര്‍, രൂപഘടന, നിര്‍മ്മാണം എന്നിവയെല്ലാം ഗൂഗിള്‍ നേരിട്ട് നിര്‍വ്വഹിക്കുന്ന ഫോണുകളാകും വിപണിയിലെത്തുക എന്നാണ് ഗൂഗിളിലെ ഒരു മുതിര്‍ന്ന അംഗത്തെ ഉദ്ധരിച്ച് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ചിന്തയിലില്ലെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് ഈ മാസം ആദ്യം അറിയിച്ചിരുന്നത്.

ആന്‍ഡ്രോയ്ഡ് ആണ് സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ ഇപ്പോഴത്തെ താരം. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും ആന്‍ഡ്രോയ്ഡില്‍ ഭേദഗതി വരുത്തിയാണ് സ്വന്തം ഫോണുകളില്‍ ഉപയോഗിക്കുന്നത്. സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ എന്ന ആശയത്തിലേക്ക് ഗൂഗിള്‍ നീങ്ങിയാലും ആന്‍ഡ്രോയ്ഡ് മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഒരു അവസ്ഥ ഗൂഗിള്‍ സൃഷ്ടിക്കാനിടയില്ലെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News