എയര്‍ടെല്‍ തരും 60 ജിബി 4ജി ഡാറ്റ സൗജന്യമായി; ചെയ്യേണ്ടത് ഇത്ര മാത്രം

Update: 2018-05-26 23:21 GMT
Editor : Alwyn K Jose
എയര്‍ടെല്‍ തരും 60 ജിബി 4ജി ഡാറ്റ സൗജന്യമായി; ചെയ്യേണ്ടത് ഇത്ര മാത്രം
Advertising

മണ്‍സൂണ്‍ ഓഫറിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സൗജന്യ ഡാറ്റ ഓഫറുമായി എയര്‍ടെല്‍

റിലയന്‍സ് ജിയോയെ വെല്ലുവിളിച്ച് അവതരിപ്പിച്ച മണ്‍സൂണ്‍ ഓഫറിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സൗജന്യ ഡാറ്റ ഓഫറുമായി എയര്‍ടെല്‍. ആറു മാസത്തേക്ക് 60 ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. അതായത് പ്രതിമാസം 10 ജിബി 4ജി ഡാറ്റ വീതം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഓഫര്‍ ലഭിക്കാന്‍ യാതൊരു തരത്തിലുമുള്ള റീച്ചാര്‍ജുകളും ആവശ്യമില്ല. എയര്‍ടെല്‍ ടിവി ആപ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. എയര്‍ടെല്‍ ടിവി ആപ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ള സൗജന്യ ഡാറ്റ അക്കൌണ്ടിലെത്തും. എന്നാല്‍ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് എയര്‍ടെല്‍ ടിവി ആപ് ഡൌണ്‍ലോഡ് ചെയ്താല്‍ മാത്രം ഈ ഓഫറിന് യോഗ്യത ലഭിക്കില്ല. അതിന് മൈ എയര്‍ടെല്‍ ആപ് ഉപയോഗിക്കണം. മൈ എയര്‍ടെല്‍ ആപിലെ 60 ജിബി ഡാറ്റ ഫ്രീ ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്ത് വേണം പ്ലേ സ്റ്റോറില്‍ നിന്നും ടിവി ആപ് ഡൌണ്‍ലോഡ് ചെയ്യാന്‍. ഒരു മാസം അവശേഷിക്കുന്ന ഡാറ്റ അടുത്ത മാസത്തെ അക്കൌണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന സൌകര്യം എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി നേരത്തെ അവതരിപ്പിച്ചിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News