സ്വന്തം കറന്‍സിയുമായി റിലയന്‍സ്; ജിയോകോയിന്‍ അഥവാ അംബാനിയുടെ 'ബിറ്റ്കോയിന്‍'

Update: 2018-05-26 08:45 GMT
Editor : Alwyn K Jose
സ്വന്തം കറന്‍സിയുമായി റിലയന്‍സ്; ജിയോകോയിന്‍ അഥവാ അംബാനിയുടെ 'ബിറ്റ്കോയിന്‍'
Advertising

വികേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും

വികേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ക്രിപ്റ്റോകറന്‍സി രൂപത്തില്‍ ഉപയോഗിക്കപ്പെടുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. ദൌതികരൂപമില്ലാത്ത നാണയ സമ്പ്രദായം. ഒരു രാജ്യത്തിന്റെയും നിയന്ത്രണങ്ങളില്ലാത്ത, വികേന്ദ്രീകൃത കറന്‍സി രൂപമായതിനാല്‍ ഏതു രാജ്യത്തിന്റെ ഔദ്യോഗിക പണമുപയോഗിച്ച് ബിറ്റ്കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയും. ഭരണസംവിധാനങ്ങളുടെ ഇടപെടലുകളില്ലാത്തത് കൊണ്ട് അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ അനായാസം സാധ്യവുമാണ്. ഇതൊക്കെയാണെങ്കിലും ഇന്ത്യ ഇതിന് എതിരാണ്. അതായത്, ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് നിയമ പരിരക്ഷയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നോ നിയമവിധേയമാണെന്നോ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

പറഞ്ഞുവരുന്നത് ബിറ്റ്കോയിനിന് സമാനമായ മറ്റൊരു ക്രിപ്റ്റോകറന്‍സി ഇന്ത്യയില്‍ സൃഷ്ടിപ്രക്രിയയിലാണെന്ന റിപ്പോര്‍ട്ടാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സാണ് ഇതിന് പിന്നില്‍. ജിയോകോയിന്‍ എന്ന പേരില്‍ ക്രിപ്റ്റോകറന്‍സി ഇറക്കാനാണത്രേ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് പദ്ധതി ഒരുക്കുന്നത്. മുകേഷ് അംബാനിയുടെ മൂത്തമകന്‍ ആകാശ് അംബാനിക്കാണ് ജിയോകോയിന്റെ ചുതമല. പുതിയ വിര്‍ച്വല്‍ കറന്‍സിയുടെ രൂപപ്പെടുത്തലിന് ആകാശിനൊപ്പം 50 അംഗങ്ങളടങ്ങിയ വിദഗ്ധരാണ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി വികസിപ്പിക്കുക ഈ സംഘമായിരിക്കും. ജിയോ 4ജിയുടെ വരവിന് പിന്നാലെ ജിയോമണി എന്ന ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് സ്വന്തം കറന്‍സി രൂപപ്പെടുത്താന്‍ റിലയന്‍സ് ഒരുങ്ങുന്നത്. അതേസമയം, പദ്ധതിയെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് അധികൃതര്‍ തയ്യാറായില്ല. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും ഇതിനോടകം നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News