ജിയോയെ വിടാതെ പിന്തുടര്‍ന്ന് എയര്‍ടെല്‍; 1400 രൂപക്ക് സ്മാര്‍ട്ട്ഫോണ്‍
കാർബണിന്റെ A40 എന്ന മോഡലാണ് പ്രത്യേക ആനുകൂല്യങ്ങൾ നൽകി എയർടെൽ പുറത്തിറക്കുന്നത്.
റിലയൻസ് ജിയോയുടെ വഴിയെ വില കുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി എയർടെൽ. 1399 രൂപ വിലയിൽ ‘മേരാ പെഹ്‍ല സ്മാർട്ട്ഫോൺ’ എന്ന പേരിലാവും എയർടെല്ലിന്റെ 4ജി ഫോൺ വിപണിയിലെത്തുക. കാർബണിന്റെ A40 എന്ന മോഡലാണ് പ്രത്യേക ആനുകൂല്യങ്ങൾ നൽകി എയർടെൽ പുറത്തിറക്കുന്നത്.
കാർബൺ A40 ഇപ്പോൾ വിൽക്കുന്നത് 3499 രൂപക്കാണ്. ഈ ഫോണിന് എയർടെൽ 1500 രൂപ കിഴിവ് നൽകും. മൂന്ന് വർഷത്തേക്ക് 169 എയർടെൽ പ്ലാൻ റിചാർജ് ചെയ്യണമെന്ന വ്യവസ്ഥയോട് കൂടിയാവും കിഴിവ് നൽകുക. ഈ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ദിവസവും 500 എംബി ഡാറ്റയും ലഭിക്കും. രാജ്യത്തെ മുൻനിര 4ജി സേവനദാതാവെന്ന നിലയിൽ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അതിവേഗ ഡാറ്റ ലഭ്യമാക്കുക എന്നതാണ് എയർടെല്ലിന്റെ ലക്ഷ്യമെന്ന് കമ്പനി സിഎംഒ അറിയിച്ചു. കാർബണുമായി ചേർന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ടച്ച് സ്ക്രീൻ ഫോണുകളുടെ ഉപയോഗം നൽകാൻ എയർടെല്ലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.