ഐഡിയക്ക് പിന്നാലെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് കുറച്ച് എയര്‍ടെല്‍
റിലയന്‍സ് ജിയോ അടുത്തമാസം സേവനം തുടങ്ങാനിരിക്കെ ടെലികോം മേഖലയിലെ വമ്പന്‍മാര്‍ തമ്മില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് യുദ്ധം തുടങ്ങി.
റിലയന്‍സ് ജിയോ അടുത്തമാസം സേവനം തുടങ്ങാനിരിക്കെ ടെലികോം മേഖലയിലെ വമ്പന്‍മാര്‍ തമ്മില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് യുദ്ധം തുടങ്ങി. മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് ഐഡിയ കുറച്ചതിനു പിന്നാലെ എയര്‍ടെലും നിരക്ക് ഇളവുമായി രംഗത്തെത്തി. പ്രീപെയ്ഡ് നിരക്കിലാണ് പുതിയ ഓഫര്‍. ഒരു മാസത്തേക്ക് 655 രൂപയുടെ 4ജി, 3ജി റീചാര്‍ജ് ചെയ്യുമ്പോള്‍ മുമ്പ് 3 ജിബി ഡാറ്റ ലഭ്യമായിരുന്നിടത്ത് ഇനി മുതല്‍ 5 ജിബി ഡാറ്റ ലഭിക്കും. ഒരു മാസത്തേക്ക് 455 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ രണ്ടു ജിബിക്ക് പകരം ഇനി മുതല്‍ 3 ജിബി ഡാറ്റയായിരിക്കും ലഭിക്കുക. 989 രൂപയുടെ 4ജി, 3ജി റീചാര്‍ജില്‍ 6.5 ജിബിക്ക് പകരം പത്തു ജിബി ഡാറ്റയായിരിക്കും ലഭിക്കുകയെന്ന് എയര്‍ടെല്‍ അറിയിച്ചു. ചെറു പാക്കേജുകളിലും എയര്‍ടെല്‍ ഓഫറുണ്ട്. 25 രൂപയുടെ 2ജി റീചാര്‍ജില്‍ 100 എംബിക്ക് പകരം 145 എംബി ഡാറ്റയായിരിക്കും ലഭ്യമാകുക. 145 രൂപയുടെ 4ജി, 3ജി പാക്കേജില്‍ 440 എംബി ലഭിച്ചിരുന്നിടത്ത് ഇനി 580 എംബി ലക്ഷ്യമാകും. ഒരു ദിവസത്തേക്ക് മാത്രമായി ലഭിക്കുന്ന 2ജി റീചാര്‍ജില്‍ 30 എംബി ലഭിക്കുമെന്ന് എയര്‍ടെല്‍ പറയുന്നു. കഴിഞ്ഞ ദിവസം, ഐഡിയ 2ജി, 3ജി, 4ജി റീചാര്‍ജില്‍ വലിയ നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. 45 ശതമാനം വരെയാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഡാറ്റ നിരക്കില്‍ ആനുകൂല്യം ലഭിക്കുക. സൗജന്യ വോയ്‌സ് കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഡാറ്റ 25 ശതമാനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ 4 ജി സേവനം ആഗസ്തില്‍ ഉപഭോക്താക്കളിലേക്ക് എത്താനിരിക്കെയാണ് ഇന്റര്‍നെറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് ടെലികോം കമ്പനികള്‍ മത്സരത്തിന് ഒരുങ്ങുന്നത്.