ആപ്പിള്‍ ഐ ഫോണിന് വിപണിയില്‍ നേരിയ ഇടിവ്
പുതിയ ഫോണിനായുള്ള കാത്തിരിപ്പാണ് വില്‍പന കുറയാന്‍ കാരണമെന്നാണ് ആപ്പിള്‍ സിഈഒ ടിം കുക്കിന്റെ പ്രതികരണം.
ആപ്പിള്‍ ഐ ഫോണിന് വിപണിയില്‍ നേരിയ ഇടിവ്. ഈ വര്‍ഷം അവസാനം ആപ്പിളിന്റെ പുതിയ മോഡല്‍ വില്‍പ്പനക്ക് എത്താനിരിക്കെയാണ് ഇടിവ് രേഖപ്പെടുത്തിയത്. പുതിയ ഫോണിനായുള്ള കാത്തിരിപ്പാണ് വില്‍പന കുറയാന്‍ കാരണമെന്നാണ് ആപ്പിള്‍ സിഈഒ ടിം കുക്കിന്റെ പ്രതികരണം.
50.8 ദശലക്ഷം ഫോണുകളാണ് ഈ വര്‍ഷം ഇതുവരെ വിറ്റുപോയത്. ഇത് പോയ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണ്. എന്നിരുന്നാലും ആപ്പിളിന്റെ ജനപ്രീതിയില്‍ കുറവ് വന്നിട്ടില്ലെന്നാണ് സിഈഒ ടിം കുക്കിന്റെ പ്രതികരണം. പുതിയ മോഡല്‍ ഐ ഫോണ്‍ ഈ വര്‍ഷം അവസാനം വിപണിയിലെത്തും. അതിനായുള്ള കാത്തിരിപ്പാണ് ഈ താത്കാലിക ഇടിവിന് കാരണമെന്ന് സിഇഒ വ്യക്തമാക്കുന്നു. ഫോണ്‍ വിപണിയിലെ ഇടിവ് പക്ഷെ വരുമാനത്തില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയിട്ടില്ല.
ആപ്പിളിന്റെ വിലയേറിയ ഫോണുകളിലൊന്നായ ഐ ഫോണ്‍ 7 പ്ലസ് നല്ല രീതിയില്‍ വിറ്റു പോകുന്നതിനാല്‍ വരുമാനം ഒരു ശതമാനം വര്‍ധിച്ചുവെന്നും കന്പനി വ്യക്തമാക്കി. ഇതോടൊപ്പം ആപ്പിള്‍ വാച്ച്, എയര്‍ പോഡ്സ്, ബീറ്റ്സ് ഇയര്‍ഫോണ്‍ തുടങ്ങി മറ്റ് പ്രോഡക്റ്റുകള്‍ വിപണിയില്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്നും കുക്ക് അറിയിച്ചു. എന്നാല്‍ ഐ ഫോണ്‍ വിപണിയിലെ ഇടിവ് ഷെയര്‍ മാര്‍ക്കറ്റിലും പ്രതിഫലിച്ചു. ഓഹരി വിപണിയില്‍ 2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തി. ഈ വര്‍ഷം അവസാനം വിപണിയിലെത്തുന്ന പുതിയ മോഡലില്‍, ആപ്പിള്‍ കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങള്‍ എന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍.