ജബോങിനെ മിന്ത്ര സ്വന്തമാക്കി
സ്നാപ് ഡീല്‍, ആദിത്യ ബിര്‍ളയുടെ ഇ- കൊമേഴ്സ് സംരംഭമായ അബോഫ് എന്നിവയും ജബോങിനെ സ്വന്തമാക്കാനായി
ഇ കൊമേഴ്സ് രംഗത്ത് ഒരു കാലത്തെ പ്രബല ശക്തികളായിരുന്ന ജബോങിനെ മേഖലയിലെ തന്നെ മറ്റൊരു വന്‍ശക്തികളായ മിന്ത്ര സ്വന്തമാക്കി. ഫ്ലിപ്കാര്‍ട്ടിന്‍റെ കീഴില്‍ വരുന്ന മിന്ത്ര നിലവില്‍ ഈ മേഖലയിലെ പ്രബല ശക്തികളിലൊന്നാണ്. 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജബോങ് വസ്ത്രങ്ങള്‍, ഫൂട്ട്‍വെയര്‍, സൌന്ദര്യവര്‍ധന ഉത്പന്നങ്ങള്‍, വീട്ടു സാമഗ്രികള്‍ എന്നിവയുടെ വില്‍പ്പനയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചപുന്നത്. ആരംഭ ഘട്ടത്തില്‍ ഫാഷന്‍ രംഗത്തെ മികച്ച ഇ പോര്‍ട്ടലുകളില്‍ ഒന്നൊന്നായി വിലയിരുത്തപ്പെട്ടിരുന്ന കമ്പനി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തകര്‍ച്ചയെ നേരിട്ടുവരികയായിരുന്നു. സ്നാപ് ഡീല്‍, ആദിത്യ ബിര്‍ളയുടെ ഇ- കൊമേഴ്സ് സംരംഭമായ അബോഫ് എന്നിവയും ജബോങിനെ സ്വന്തമാക്കാനായി ശ്രമിച്ചിരുന്നു.