വാട്സ്ആപ്പിന് പ്രതിദിനം ഒരു ബില്യണ്‍ ഉപയോക്താക്കള്‍
പ്രതിദിനം ഒരു ബില്യണ്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി
ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന് പുതിയൊരു നേട്ടം. പ്രതിദിനം ഒരു ബില്യണ്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഓരോ ദിവസവും 55 ബില്ല്യന്‍ മെസേജുകള്‍ വാട്സാപ്പിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഇതില്‍ 1 ബില്ല്യന്‍ മെസേജുകള്‍ വീഡിയോ മെസേജുകളും 4.5 ബില്ല്യന്‍ മെസേജുകളാവട്ടെ ഫോട്ടോകളുമാണ്. മാസത്തില്‍ 1.3 ബില്യണ്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. 60 ഭാഷകളില്‍ ഇന്ന് വാട്‌സാപ്പ് ഉപയോഗിക്കാനാവുമെന്നും കമ്പനി പറയുന്നു.
സമീപ കാലങ്ങളില്‍ വന്‍ വര്‍ധനയാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയാണ് വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്. 2017 ഫെബ്രുവരിയിലെ കണക്ക് പ്രകാരം മാസത്തില്‍ 200 മില്യണ്‍ ആളുകളാണ് ഇവിടെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. അതേസമയം പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരില്‍ ഇന്ത്യയില്‍ എത്ര പേരെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. ലൈന്‍, വൈബര്‍, എന്നീ ചാറ്റ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ സജീവമാണ്. 2014ലാണ് വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഏറ്റെടുക്കല്‍